തിരുവല്ല: വിഴിഞ്ഞത്തു സമരം ചെയ്യുന്നവരുടെ പുനരധിവാസ പ്രശ്നം അടിയന്തരമായി പരിഹരികകണമെന്ന് കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ്. വികസനപ്രവര്‍ത്തനങ്ങള്‍ നാടിന്റെ പുരോഗതിക്ക് ആവശ്യമെങ്കിലും വികസനത്തിന്റെ പേരില്‍ കുടിയിറക്കപ്പെടുന്നവരുടെ പൂര്‍ണമായ പുനരധിവാസം ഉറപ്പാക്കാതെയും അവരെ വിശ്വാസത്തിലെടുക്കാതെയും മുമ്പോട്ടു പോകുന്നത് ജനാധിപത്യ സര്‍ക്കാരിന് ഭൂഷണമല്ലെന്ന് കെസിസി ജനറല്‍ സെക്രട്ടറി ഡോ.പ്രകാശ് പി. സാം പറഞ്ഞു.
പ്രളയസമയത്ത് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്കിയ ഒരു പുരോഹിതന്റെ വായില്‍ നിന്നും വന്ന വാക്കില്‍ പിഴവുണ്ടായതിന്റെ പേരില്‍ അദ്ദേഹം മാപ്പു പറഞ്ഞിട്ടും അദ്ദേഹത്തെ അധിക്ഷേപിക്കുന്ന മുന്‍മന്ത്രി അഖണ്ഡഭാരതത്തിന്റെ ഭാഗമായ കാശ്മീരിനെ കുറിച്ചു നടത്തിയ ആദ്യ പരാമര്‍ശവും അതിന് വരുത്തിയ തിരുത്തും കേരള സമൂഹം മറന്നിട്ടില്ലെന്നും പ്രകാശ് അഭിപ്രായപ്പെട്ടു.