കോട്ടയം: കത്തോലിക്ക കോൺഗ്രസ് ഏർപ്പെടുത്തിയിരിക്കുന്ന അവാർഡുകൾക്ക് അപേക്ഷ ക്ഷണിച്ചു. മികച്ച സാമൂഹ്യസേവനത്തിനും മികച്ച സാഹിത്യകൃതിക്കും കായികവേദികളിലെ മികച്ച പ്രവർത്തനത്തിനുമുള്ള കത്തോലിക്ക കോൺഗ്രസ് അവാർഡ്, സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ മേഖലകളിൽ മികച്ച സേവനമനുഷ്ഠിക്കുന്ന വ്യക്തിക്കു നൽകുന്ന സിറിയക് കണ്ടത്തിൽ അവാർഡ്, മതാധ്യാപക അവാർഡ്, പി.സി.ഏബ്രഹാം പുല്ലാട്ടുകുന്നേലിന്റെ പേരിലുള്ള അല്മായ പ്രേഷിതൻ അവാർഡ്, ദേവസ്യ കൊങ്ങാല മെമ്മോറിയൽ കർഷക ശ്രേഷ്ഠ അവാർഡ്, വിവിധ വിദ്യാഭ്യാസ അവാർഡുകൾ തുടങ്ങിയവയിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അവാർഡുകൾക്കും സ്കോളർഷിപ്പുകൾക്കുമുള്ള അപേക്ഷകൾ 2023 ജനുവരി 31ന് മുന്പായി രാജീവ് ജോസഫ് കൊച്ചുപറന്പിൽ, ജനറൽ സെക്രട്ടറി, കത്തോലിക്ക കോൺഗ്രസ് കേന്ദ്രകാര്യാലയം കഞ്ഞിക്കുഴി, മുട്ടന്പലം പിഒ, കോട്ടയം 686004 എന്ന വിലാസത്തിൽ ലഭിക്കണം.