കൊച്ചി: കേരള കത്തോലിക്കാ മെത്രാന് സമിതിയുടെ സമ്മേളനം അഞ്ച്, ആറ്, ഏഴ് തീയതികളിലായി ആസ്ഥാന കാര്യാലയമായ പാലാരിവട്ടം പിഒസിയില്‍ നടക്കും. സഭയും സമൂഹവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. കേരളത്തിലെ എല്ലാ കത്തോലിക്കാ രൂപതകളുടെയും മെത്രാന്മാര് സമ്മേളനത്തില്‍ പങ്കെടുക്കും.
നാളെ നടക്കുന്ന കേരള കാത്തലിക് കൗണ്‍സിലിന്റെയും കെസിബിസിയുടെയും സംയുക്ത യോഗം കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ അധ്യക്ഷത വഹിക്കും. സെക്രട്ടറി ജനറല്‍ ബിഷപ് ജോസഫ് മാര്‍ തോമസ് അനുഗ്രഹപ്രഭാഷണം നടത്തും.
ഇന്നത്തെ സാഹചര്യത്തില്‍ കുടുംബം നേരിടുന്ന വെല്ലുവിളികള്‍ എന്ന വിഷയത്തിൽ ഡോ. സി.ടി. മാത്യു പ്രബന്ധം അവതരിപ്പിക്കും. 32 കത്തോലിക്കാ രൂപതകളിലെ പ്രതിനിധികൾ ഉൾപ്പെടുന്ന കേരള കത്തോലിക്കാ സഭയുടെ പാസ്റ്ററല്‍ കൗണ്‍സിലാണ് കെസിബിസി.
ഉച്ചകഴിഞ്ഞ് 2.30നു നടക്കുന്ന സമ്മേളനത്തില്‍ ഫാ. മാത്യു നടയ്ക്കല്‍ മതാധ്യാപക അവാര്‍ഡ് ദാനവും കാരിത്താസ് ഇന്ത്യയുടെ സഹകരണത്തോടെ കെസിബിസി സംസ്ഥാനത്തു നടത്തുന്ന ലഹരിവിരുദ്ധ ബോധവത്കരണ പരിപാടികളുടെ (സജീവം) ഉദ്ഘാടനവും നടത്തും.