കൊച്ചി: ഭിന്നശേഷിക്കാരുടെ പ്രശ്നങ്ങൾ പഠിക്കാനും പരിഹാരം കണ്ടെത്താനുമുള്ള ആത്മാർഥമായ ശ്രമങ്ങൾക്കു നിയമസംവിധാനം തയാറാകണമെന്നു ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ.
കേരള ലീഗൽ സർവീസ് അഥോറിറ്റിയും എറണാകുളം-അങ്കമാലി അതിരൂപതയുടെ സാമൂഹ്യ പ്രവർത്തന വിഭാഗമായ സഹൃദയയും ചേർന്ന് പൊന്നുരുന്നിയിൽ അന്തർദേശീയ ഭിന്നശേഷി ദിനത്തോടനുബന്ധിച്ചു സംഘടിപ്പിച്ച എബിലിറ്റി ഫെസ്റ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭിന്നശേഷിക്കാരുടെ ആവശ്യങ്ങൾക്കു ജില്ലാ ലീഗൽ സർവീസ് അഥോറിറ്റി പ്രത്യേക പരിഗണന നൽകി ഏറ്റെടുക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. അവകാശങ്ങളെക്കുറിച്ച് സ്വയം മനസിലാക്കാനും അവയ്ക്കായി ശബ്ദമുയർത്താൻ ശക്തിപ്രാപിക്കാനും ഭിന്നശേഷിക്കാർ ശ്രമിക്കണം. ഭിന്നശേഷിക്കാർക്കു നൽകുന്ന ആനുകൂല്യങ്ങൾ ഔദാര്യമല്ല, അവകാശമാണെന്നും ജസ്റ്റീസ് പറഞ്ഞു.
ടി.ജെ. വിനോദ് എംഎൽഎ അധ്യക്ഷത വഹിച്ചു. ലീഗൽ സർവീസ് അഥോറിറ്റി ജില്ലാ സെക്രട്ടറിയും സബ് ജഡ്ജുമായ എൻ. രഞ്ജിത്ത് കൃഷ്ണൻ ഭിന്നശേഷിദിന സന്ദേശം നൽകി. മികച്ച സംരംഭകരായ റിക്സി റാഫേൽ, ശാന്ത വർഗീസ്, റീത്ത അനിത എന്നിവരെ യോഗത്തിൽ ആദരിച്ചു.
സുർജിത്ത് സിദ്ധാർഥ് സമ്മാനങ്ങൾ വിതരണം ചെയ്തു. സഹൃദയ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിൽ, ബോർഡ് അംഗം സിജോ പൈനാടത്ത്, ജനറൽ മാനേജർ പാപ്പച്ചൻ തെക്കേക്കര തുടങ്ങിയവർ പ്രസംഗിച്ചു.