പല നടിമാർക്കും സോഷ്യൽ മീഡിയയിൽ മോശം കമന്റുകളും സന്ദേശങ്ങളും ലഭിക്കാറുണ്ട്. പലരും അവയെക്കുറിച്ച് തുറന്നുപറയാറുമുണ്ട്. എന്നാൽ, ഇത്തരം കമന്റുകൾ മൈൻഡ് ചെയ്യാറില്ലെന്ന് പറയുകയാണ് നടി നിത്യ മേനോൻ.
ചിലര്‍ സൈസ് ചോദിച്ച് ഇന്‍ബോക്സില്‍ വരുമെന്നും മറ്റ് ചിലര്‍ സ്വകാര്യ ഭാഗങ്ങള്‍ അയയ്ക്കുമെന്നും പക്ഷെ ഇതൊന്നും താൻ കാര്യമാക്കാറില്ലെന്നുമാണ് നടി പറയുന്നത്.
ശരീരത്തേക്കാള്‍ അഭിനയത്തിനു പ്രാധാന്യം നല്കുന്നതു കൊണ്ടാണ് ഇതൊന്നും വലിയ വിഷയം അല്ലാതാക്കുന്നതെന്നും അഭിനയത്തിന് പ്രാധാന്യം കൊടുക്കുന്നതിനാല്‍ തടിയെക്കുറിച്ചും പൊക്കത്തെക്കുറിച്ചും ചിന്തിക്കാറില്ലെന്നും നിത്യ മേനോൻ കൂട്ടിച്ചേർത്തു.