കോട്ടയം: നിലനില്പിനും അതിജീവനത്തിനുമായി മലയോര കർഷകരുടെയും തീരദേശങ്ങളിലെ കടലിന്റെ മക്കളുടെയും സംഘടിത ജനകീയ മുന്നേറ്റം കേരളത്തിൽ വൈകാതെ കൂടുതൽ കരുത്താർജിക്കുമെന്ന് രാഷ്ട്രീയ കിസാൻ മഹാസംഘ് സൗത്ത് ഇന്ത്യാ കൺവീനർ അഡ്വ. വി.സി. സെബാസ്റ്റ്യൻ. രാഷ്ട്രീയ കിസാൻ മഹാസംഘ് സംസ്ഥാന സമിതിയോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പശ്ചിമഘട്ട ജനത നേരിടുന്ന ഭൂപ്രശ്നങ്ങളും വിലത്തകർച്ചയും വന്യജീവി ആക്രമണവും കടലോരജനതയുടെ ജീവിത പ്രശ്നങ്ങളും സമാനതകളേറെയുള്ളതാണ്. ക്രൈസ്തവ ബിഷപ്പുമാരും വൈദികരും ഉയർത്തിക്കാട്ടുന്നത് ജനങ്ങളുടെ ജീവിതപ്രശ്നങ്ങളാണ്.
ജനകീയ പോരാട്ടങ്ങൾക്കു നേതൃത്വം നല്കുന്നവരെ രാജ്യദ്രോഹികളായി ചിത്രീകരിക്കുന്ന വെല്ലുവിളികളെ ജനങ്ങൾ സംഘടിച്ചു നേരിടും. കോടതിവ്യവഹാരങ്ങളിലും കള്ളക്കേസുകളിലും കുടുക്കി ജനകീയ മുന്നേറ്റങ്ങളെ തകർക്കാമെന്ന് ആരും കരുതേണ്ട. തെരഞ്ഞെടുപ്പുകളിൽ വിലപേശി രാഷ്ട്രീയ നിലപാടുകളെടുക്കുവാൻ കർഷകരും മത്സ്യത്തൊഴിലാളികളും ഒറ്റക്കെട്ടായി സംഘടിച്ചുണരണമെന്നുംഅദ്ദേഹം അഭ്യർഥിച്ചു.
രാഷ്ട്രീയ കിസാൻ മഹാസംഘ് സംസ്ഥാന ചെയർമാൻ അഡ്വ. ബിനോയ് തോമസിന്റെ അധ്യക്ഷതയിൽ ചേർന്ന സംസ്ഥാന സമിതിയിൽ സംസ്ഥാന ജനറൽ കൺവീനർ പ്രഫ. ജോസുകുട്ടി ഒഴുകയിൽ, വൈസ് ചെയർമാൻമാരായ മുതലാംതോട് മണി, മനു ജോസഫ്, ഡിജോ കാപ്പൻ, ജോയ് കൈതാരം, ജോർജ് ജോസഫ് തെള്ളിയിൽ, അഡ്വ. ജോൺ ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.