ചങ്ങനാശേരി: മനുഷ്യത്വപരമായ സമീപനമാണ് വിദ്യാഭ്യാസത്തിന്റെ കാതലെന്ന് കെസിബിസി എഡ്യൂക്കേഷൻ ചെയർമാൻ ജോഷ്വാ മാർ ഇഗ്നാത്തിയോസ്. ചങ്ങനാശേരി വാഴപ്പള്ളി സെന്റ് തെരേസാസ് ഹൈസ്കൂളിൽ നടന്ന സംസ്ഥാനതല കെസിഎസ്എൽ ദിനാഘോഷം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വിശ്വാസം, പഠനം, സേവനം എന്നീ മുദ്രാവാക്യങ്ങളിൽ അടിയുറച്ചു ജീവിക്കുമ്പോൾ വിദ്യാർഥികൾക്കു ശരിയായ ദിശാബോധം സാധ്യമാകും. കുട്ടികൾക്ക് മനുഷ്യത്വപരമായ സമീപനമാണ് വിദ്യാഭ്യാസ പ്രക്രിയയിലൂടെ ലഭിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ചങ്ങനാശേരി അതിരൂപത കെസിഎസ്എൽ നടത്തുന്ന ഇൻസൈറ്റ് എന്ന അതിതീവ്ര ലഹരി വിരുദ്ധ പ്രചാരണ പരിപാടിയും ബിഷപ് ഉദ്ഘാടനം ചെയ്തു.
സംഘടനയ്ക്കു വേണ്ടി മികച്ച സേവനം കാഴ്ചവച്ച ചങ്ങനാശേരി സെന്റ് ജോസഫ്സ് ഹയര്‍ സെക്കന്‍ഡറി പ്രിൻസിപ്പൽ സിസ്റ്റർ ക്ലാരിസ് സിഎംസിയെ ആദരിച്ചു. കെസിഎസ്എൽ സംസ്ഥാന ചെയർമാൻ കെ.എസ്. അശ്വിൻ ആന്റോ അധ്യക്ഷത വഹിച്ചു. സംസ്ഥാന ഡയറക്ടർ ഫാ. കുര്യൻ തടത്തിൽ അനുഗ്രഹ പ്രഭാഷണം നടത്തി.