കൊച്ചി: കേരള ലത്തീന്‍ സമൂഹത്തിലെ വിവിധ മേഖലകളില്‍ പ്രാഗത്ഭ്യവും പ്രതിഭയും തെളിയിച്ച വ്യക്തികള്‍ക്ക് കേരള റീജൺ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ (കെആര്‍എല്‍സിസി) നല്കുന്ന പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു.
ശിശുരോഗ വിദഗ്ധന്‍ ഡോ. ബെനറ്റ് സൈലം (വിദ്യാഭ്യാസ ശാസ്ത്ര അവാര്‍ഡ്), മാധ്യമരംഗത്തും പരസ്യകലാരംഗത്തും ശ്രദ്ധേയനായ ഷെല്ട്ടന് പിന്‍ഹീറോ (മാധ്യമ അവാര്‍ഡ്), കാര്‍ഷികമേഖലയില്‍ അതുല്യനേട്ടങ്ങള്‍ കൈവരിച്ച കുരുവിള ജോസഫ് (സംരംഭക അവാര്‍ഡ്) അന്താരാഷ്ട്ര ഫുട്ബോള്‍ കോച്ചും റഫറിയുമായ ബെന്റല ഡിക്കോത്ത (കായിക അവാര്‍ഡ്), അശരണര്‍ക്കായി കോട്ടയം അമയന്നൂരില്‍ ജോതിര്ഭവന് എന്ന ആതുരശുശ്രൂഷ സ്ഥാപനം നടത്തുന്ന ലൈലാമ്മ ജോണ്‍ (സമൂഹനിര്‍മിതി അവാര്‍ഡ്), അധ്യാപകനും പരിശീലകനുമായ ഷൈന്‍ ആന്റണി (യുവത അവാര്‍ഡ്), നോവലിസ്റ്റും കഥാകൃത്തും ജീവചരിത്രകാരനുമായ ജോസഫ് പനയ്ക്കൽ (സാഹിത്യ അവാര്‍ഡ് ), സംഗീതജ്ഞന് കെസ്റ്റര്‍ ആന്റണി (കലാപ്രതിഭ അവാര്‍ഡ്) എഴുത്തുകാരനും നിരൂപകനുമായ ഫാ. ജോര്‍ജ് അറയ്ക്കല്‍ (വൈജ്ഞാനിക സാഹിത്യ അവാര്‍ഡ്) എന്നിവരാണ് അവാർഡു ജേതാക്കൾ. സാമൂഹ്യ, സാമുദായിക മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ച് ഈ വര്‍ഷം ഏർപ്പെടുത്തിയ വനിതാ ശക്തീകരണ അവാര്‍ഡിന് ജെയിന് ആന്‍സില്‍ ഫ്രാന്‍സിസ് തെരഞ്ഞെടുക്കപ്പെട്ടു.
25,000 രൂപയുടെ കാഷ് അവാര്‍ഡും ഫലകവും അടങ്ങുന്ന അവാര്‍ഡ് 2023 ജനുവരി 15ന് കോട്ടയം വിജയപുരത്തു നടക്കുന്ന കെആര്‍എല്‍സിസി ജനറല്‍ അസംബ്ലിയുടെ സമാപനസമ്മേളനത്തില്‍ സമ്മാനിക്കും.