കൊച്ചി: കേരള മീഡിയ അക്കാഡമി സംഘടിപ്പിച്ച മധ്യമേഖലാതല ക്വിസ് പ്രസ് മത്സരത്തിൽ ചങ്ങനാശേരി എസ്ബി കോളജിലെ എസ്. ബാനുലാൽ, അനിൽ മാത്യു ടീം ജേതാക്കളായി. തേവര എസ്എച്ചിലെ എസ്തപ്പാൻ വർഗീസ്, എം. നിഖിൽ സുന്ദർ ടീം രണ്ടാം സ്ഥാനവും എംജി യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ലെറ്റേഴ്സിലെ ബിൻഷ അബൂബക്കർ, ഹെസ്ലിൻ ഇമ്മാനുവേൽ ടീം മൂന്നാംസ്ഥാനവും കരസ്ഥമാക്കി. പാലക്കാട്, തൃശൂർ, എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിൽ നിന്നുള്ള ഹയർ സെക്കൻഡറി, കോളജ് വിദ്യാർഥികൾക്കായി നടത്തിയ മത്സരത്തിൽ 50 ടീമുകൾ പങ്കെടുത്തു.