കൊച്ചി: ഡോക്ടര്‍മാര്‍ അടക്കമുള്ള ആശുപത്രി ജീവനക്കാര്‍ ആക്രമിക്കപ്പെട്ടാല്‍ ഒരു മണിക്കൂറിനകം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നു ഹൈക്കോടതി ഉത്തരവിട്ടു. ബന്ധപ്പെട്ട അന്വേഷണ ഉദ്യോഗസ്ഥന് കേസ് രജിസ്റ്റര്‍ ചെയ്ത് എത്രയും പെട്ടെന്ന് നടപടികള്‍ സ്വീകരിക്കണമെന്നും നിർദേശിച്ചു.
സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളില്‍ തുടര്‍ച്ചയായി അക്രമമുണ്ടാവുന്ന സാഹചര്യം ചൂണ്ടിക്കാട്ടി സ്വകാര്യ ആശുപത്രിയിലെ ഒരുകൂട്ടം ഡോക്ടര്‍മാര്‍ നല്കിയ ഹര്‍ജിയിലാണ് കോടതി നിര്‍ദേശം.
ഇത്തരം സംഭവങ്ങളില്‍ പോലീസ് കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും വേഗത്തില്‍ നടപടി ഉണ്ടാകുമെന്നും കേസില്‍ പ്രതിയാകുന്നവര്‍ക്ക് മനസിലാകണമെന്നും ഡിവിഷന് ബെഞ്ച് വ്യക്തമാക്കി.