കൊച്ചി: ഹൈക്കോടതി ഉത്തരവ് നടപ്പാക്കാനായില്ലെങ്കില്‍ കണ്ണൂര്‍ സര്‍വകലാശാല വിസിയും രജിസ്ട്രാറും നേരിട്ടു ഹാജരായി വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.
മലബാര്‍ എജ്യുക്കേഷന്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റിന് കീഴിലുള്ള കോളജിന് സര്വകലശാലയില് അഫലിയേഷന്‍ നല്‍കണമെന്ന ഉത്തരവ് പാലിച്ചില്ലെന്നാരോപിച്ച് സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജിയിലാണ് ജസ്റ്റീസ് ദേവന് രാമചന്ദ്രന്റെ ഉത്തരവ്.
ഹര്‍ജി പരിഗണിക്കവെ, അഫിലിയേഷന് നല്‍കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരും അനുകൂല നിലപാട് സ്വീകരിച്ചിരുന്നു. എന്നാല്‍ ഇതേവരെ ഉത്തരവ് നടപ്പാക്കിയില്ലെന്ന് ചൂണ്ടിക്കാട്ടി മലബാര്‍ എജ്യൂക്കേഷന്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റ് കോടതിയലക്ഷ്യഹര്‍ജി സമര്‍പ്പിക്കുകയായിരുന്നു. ഉത്തരവ് നടപ്പാക്കാനായില്ലെങ്കില്‍ ഈ മാസം ഒന്‍പതിന് നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്നാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.