കൊച്ചേട്ടന്റെ കത്ത് / കാലില്ലെങ്കിലും പലതും നടക്കും!
സ്നേഹമുള്ള ഡിസിഎൽ കൂട്ടുകാരേ,
"ഇതെല്ലാം ഞങ്ങൾ ഉണ്ടാക്കിയതാ...' അതി മനോഹരമായി നിറംചാർത്തി, അവിശ്വസനീയമായ ചിത്രചാരുത ചാർത്തിയ കുപ്പികൾ ചൂണ്ടിക്കാട്ടി അവൾ പറഞ്ഞു. "ബോട്ടിൽ ആർട്ട്' എന്ന നൂതന ചിത്രകലയുടെ സുന്ദരദൃശ്യങ്ങൾ അരങ്ങേറുന്നത് ചങ്ങനാശേരി മേഴ്സിഹോമിൽനിന്ന്.
മേഴ്സി ഹോമിനെ കൂട്ടുകാർക്കറിയില്ലേ? മേഴ്സി ഹോമിനെ കൂട്ടുകാർക്കറിയില്ലെങ്കിലും ലോക പഞ്ചഗുസ്തി ചാന്പ്യൻ ജോബി മാത്യുവിനെ അറിയും. കാലില്ലെങ്കിലും കരുത്തുറ്റ കരങ്ങൾകൊണ്ട്, ഇരുകാലും കൈകളുമുള്ള മസിൽമാൻമാരെ നിഷ്പ്രയാസം മലർത്തിയടിച്ച്, മലയാളത്തിന്റെ യശസ് മാനംമുട്ടെ ഉയർത്തി അൻപതോളം അന്താരാഷ്ട്ര മെഡലുകൾ ഭാരതത്തിന്റെ നെഞ്ചിൽ കൊളുത്തിയിട്ട കേരളീയനായ ജോബി മാത്യുവിനെ നിങ്ങൾ അറിയും.
കൈകളില്ലെങ്കിലും അതിമനോഹരമായി കാൽവിരൽകൊണ്ട് ചിത്രങ്ങൾവരച്ച് ലോകത്തെ വിസ്മയിപ്പിച്ച സ്വപ്നയേയും ജിലുവിനേയും കൂട്ടുകാർ അറിയും. ജോബി മാത്യുവും, കൈകൊണ്ടെന്നതിനേക്കാൾ മനോഹരമായി കാലുകൊണ്ട് അത്ഭുതങ്ങൾ ചെയ്യുന്ന സ്വപ്ന അഗസ്റ്റിനും ജിലു മാരിയറ്റ് തോമസും പരിമിതികളിൽ ആകാശസാധ്യതകളുടെ ചക്രവാളങ്ങൾ വിടർത്തിയത് ചങ്ങനാശേരിയിൽ അരനൂറ്റാണ്ടായി എസ്.ഡി. സിസ്റ്റേഴ്സ് നടത്തുന്ന മേഴ്സിഹോമിൽനിന്നാണ്.
കാലുകൊണ്ട് കംപ്യൂട്ടർ പ്രോഗ്രാമറായും ഫോട്ടോഗ്രാഫറായും മനുഷ്യശേഷിയുടെ കാണാപ്പുറങ്ങളിൽ അത്ഭുതം വരയ്ക്കുന്ന ജിലുവിനെപ്പോലെ ആയിരങ്ങൾ സ്വന്തം ന്യൂനതകൾക്കുമേൽ അപാരസാധ്യതകളുടെ ആകാശം സൃഷ്ടിക്കുന്ന സുദിനമാണ് ഡിസംബർ 3, ലോക ഭിന്നശേഷി ദിനം.
ശാരീരിക ന്യൂനതയും ബുദ്ധിപരമായ ന്യൂനതയും ഉള്ളവരായി ജനിക്കുന്ന ലക്ഷക്കണക്കിന് മനുഷ്യസഹോദരങ്ങളുടെ ജീവിതത്തിന് സഹഭാവ സമൃദ്ധിയുടെ ചിറകുകൾ തുന്നിച്ചേർക്കുന്ന സുദിനമാണിത്.
അസാധാരണമായ ശേഷികളാണ് ഇത്തരം വ്യക്തികളിൽ ദൈവം നിക്ഷേപിച്ചിട്ടുള്ളത്. ഓരോ പരിമിതിയിലും ഒരായിരം സാധ്യതകളുടെ വിത്തുകൾ പ്രോത്സാഹനത്തിന്റെയും പരസഹായത്തിന്റെയും കുളിർമഴ സ്പർശം കാത്തിരിക്കുന്നു എന്ന് ഓരോ ഭിന്നശേഷി ദിനവും നമ്മെ ഓർമ്മിപ്പിക്കുന്നു.
ശാരീരിക ന്യൂനതയുള്ളവരേയും ബുദ്ധിപരമായ ന്യൂനതയുള്ളവരെയും സമൂഹത്തിന്റെ മുഖ്യധാരയിൽ ഉൾച്ചേർക്കുവാനുള്ള ഉത്തരവാദിത്തം സർക്കാരിനും പൊതുസമൂഹത്തിനുമുണ്ട്. വ്യത്യസ്തമായ കഴിവുകളുള്ള സഹോദരങ്ങളുടെ ചേതനയിൽ അതിജീവനത്തിന്റെ സ്നേഹപരാഗങ്ങൾ വിതറുന്ന സേവനദാതാക്കളെയും ഇന്നേദിനത്തിൽ ആദരവോടെ അനുസ്മരിക്കേണ്ടതാണ്.
ബുദ്ധിപരമായ വെല്ലുവിളി നേരിടുന്നവരെ പരിപാലിക്കുന്ന കേരളത്തിലെ മൂന്നൂറിലേറെ സ്പെഷൽ സ്കൂളുകളിലെ അധ്യാപകരോടും അനധ്യാപകരോടും സർക്കാർ കാണിക്കുന്ന വിവേചനവും അനീതിയും അലസതയും പൊതുസമൂഹം തുറന്ന ചർച്ചയ്ക്ക് വിധേയമാക്കേണ്ട ദിവസമാണിന്ന്.
കാലില്ലെങ്കിലും കാര്യം നടക്കും എന്ന് പഠിക്കുന്നവരും പഠിച്ചവരും വസിക്കുന്ന കാരുണ്യകൂടാരങ്ങളെ കരുണകൊണ്ടു നിറച്ചില്ലെങ്കിലും ക്രൂരമായ നിന്ദനംകൊണ്ട് മുറിക്കരുതേ എന്ന നിസ്സഹായരുടെ നിശബ്ദ നിലവിളികൾക്ക് കാതുചേർക്കാം. അനീതിയുടെ കൊടുങ്കാറ്റുവീശി ഇവരുടെ ആത്മവിശ്വാസത്തിന്റെ ആശാനാളം അണയാതിരിക്കാൻ ദൈവികമായ കരുതലിന്റെ കൈപ്പടങ്ങൾ ചേർത്ത് കാവലേകാം... നിനക്കില്ലാത്തത് എനിക്കുണ്ടെങ്കിൽ അത് നിന്റെ ഇല്ലായ്മ നികത്തുവാനാണ് എന്ന് ഉറക്കെപ്പറയാം,
സ്നേഹാശംസകളോടെ, സ്വന്തം കൊച്ചേട്ടൻ
ബാലസഖ്യത്തിന് പുതിയ പ്രവിശ്യകളും മേഖലകളും
കോട്ടയം: ദീപിക ബാലസഖ്യം അതിന്റെ എഴുപതാം പ്രവർത്തനവർഷത്തിൽ കൂടുതൽ ഊർജസ്വലതയോടെ മുന്നേറുന്നു. പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന് കൊച്ചേട്ടൻ ഫാ. റോയി കണ്ണൻചിറ സിഎം ഐ യുടെ നേതൃത്വത്തിൽ കേ ന്ദ്രസമിതി യോഗം ചേർന്ന് പുതിയ പ്രവിശ്യകളും രൂപീകരിച്ചു. കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, കൊല്ലം, എറണാകുളം പ്രവിശ്യകൾ വിഭജിച്ച് തൊടുപുഴ, പാലാ എന്നീ പുതിയ പ്രവിശ്യകൾ കൂടി രൂപീകരിച്ചു.
പ്രവിശ്യകളും മേഖലകളും കോ-ഓർഡിനേറ്റർമാരും.
കോട്ടയം പ്രവിശ്യ
കോട്ടയം പ്രവിശ്യയുടെ പുതിയ കോ-ഓർഡിനേറ്ററായി ഡിസിഎൽ നാഷണൽ കോ-ഓർഡിനേറ്റർ വർഗീസ് കൊച്ചുകുന്നേലിനെ കൊച്ചേട്ടൻ നിയമിച്ചു. എരുമേലി, മുണ്ടക്കയം, കാഞ്ഞിരപ്പള്ളി, മണിമല, ചങ്ങനാശേരി, പാന്പാടി, കോട്ടയം മേഖലകളാണ് കോട്ടയം മേഖലയിലുള്ളത്.
തൊടുപുഴ പ്രവിശ്യ
മൂലമറ്റം, തൊടുപുഴ, കരിമണ്ണൂർ, കലയന്താനി, വഴിത്തല, മൂവാറ്റുപുഴ മേഖലകളാണ് തൊടുപുഴ പ്രവിശ്യയിലുള്ളത്. തൊടുപുഴ പ്രവിശ്യാ കോ-ഓർഡിനേറ്ററായി മൂലമറ്റം മേഖലാ ഓർഗനൈസറും മൂലമറ്റം സെന്റ് ജോർജ് യു.പി. സ്കൂൾ അധ്യാപ കനുമായ റോയി ജെ.കല്ലറങ്ങാടിനെ നിയമിച്ചു.
പാലാ പ്രവിശ്യ
പുതുതായി രൂപീകരിച്ച പാലാ പ്രവിശ്യയുടെ കോ-ഓർഡിനേറ്ററായി രാമപുരം മേഖലാ ഓർഗനൈസറും കടനാട് സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂൾ ഹെഡ്മാസ്റ്ററുമായ സജി തോമസ് മുളയ്ക്കൽ നിയമിതനായി. പാലാ, അരുവിത്തുറ, രാമപുരം, കുറവിലങ്ങാട്, കൂത്താട്ടുകുളം, കടുത്തുരുത്തി, കിടങ്ങൂർ, വൈക്കം മേഖലകൾ ഉൾപ്പെടുന്നതാണ് പാലാ പ്രവിശ്യ.
പത്തനംതിട്ട പ്രവിശ്യ
പത്തനംതിട്ട, തിരുവല്ല, റാന്നി, കോന്നി, ചെങ്ങന്നൂർ, പത്തനാപുരം മേഖലകൾ ഉൾപ്പെടുത്തിയാണ് പത്തനംതിട്ട പ്രവിശ്യ രൂപീകരിച്ചിരിക്കുന്നത്. പ്രവിശ്യാ കോ-ഓർഡിനേറ്ററായി പത്തനംതിട്ട മേഖലാ ഓർഗനൈസറും കോന്നി റിപ്പബ്ലിക്കൻ വി.എച്ച്. എസ് അധ്യാപകനുമായ മാത്യൂസണ് പി. തോമസിനെ തെരഞ്ഞെടുത്തു
കൊല്ലം പ്രവിശ്യ
കൊല്ലം പ്രവിശ്യയിൽ കൊല്ലം, കുണ്ടറ, കൊട്ടാരക്കര, അഞ്ചൽ, പുനലൂർ, അടൂർ, കരുനാഗപ്പള്ളി മേഖലകൾ ഉൾപ്പെടുന്നു. പ്രവിശ്യാ കോ-ഓർഡിനേറ്ററായി കലയപുരം എം.എസ്.സി. എൽ പി സ്കൂൾ അധ്യാപകനായ സിജു ജോർജ് തുടരും.
ആലപ്പുഴ പ്രവിശ്യ
കാർത്തികപ്പള്ളി, കായംകുളം, മാവേലിക്കര, ചേർത്തല, ആലപ്പുഴ, കുട്ടനാട്, എടത്വ എന്നീ മേഖലകൾ ഉൾപ്പെടുന്നതാണ് ആലപ്പുഴ പ്രവിശ്യ പ്രവിശ്യാ കോ-ഓർഡിനേറ്ററായി കാർത്തികപ്പള്ളി മേഖലാ ഓർഗനൈസർ കെ.രാജേഷ്കുമാറിനെ നിയ മിച്ചു.
തിരുവനന്തപുരം പ്രവിശ്യ
തിരുവനന്തപുരം, ആറ്റിങ്ങൽ, നേമം, നാലാഞ്ചിറ, നെയ്യാറ്റിൻകര മേഖലകൾ ഉൾപ്പെടുന്നതാണ് തിരുവനന്തപുരം പ്രവിശ്യ പ്രവിശ്യാ കോ-ഓർഡിനേറ്ററായി ഇ.വി.വർക്കി തുടരും.
എറണാകുളം പ്രവിശ്യ
എറണാകുളം പ്രവിശ്യയിൽതൃപ്പൂണിത്തുറ, പറവൂർ, ആലുവ, അങ്കമാലി, മൂഴിക്കുളം, കാലടി, പെരുന്പാവൂർ, കൊരട്ടി, എറണാകുളം, കോതമംഗലം, ഫോർട്ട് കൊച്ചി മേഖലകൾ ഉൾപ്പെടുന്നു. പ്രവിശ്യാ കോ-ഓർഡിനേറ്ററായി ജി.യു.വർഗ്ഗീസ് തുടരും.
തൃശ്ശൂർ പ്രവിശ്യ
ഗുരുവായൂർ, ഇരിങ്ങാലക്കുട, മാള, ഒല്ലൂർ, തൃശ്ശൂർ, ഷൊർണൂർ, വടക്കാഞ്ചേരി, കുന്നംകുളം, കൊടുങ്ങല്ലൂർ, പീച്ചി മേഖകൾ ഉൾപ്പെടുന്നതാണ് തൃശൂർ പ്രവിശ്യ.
ഇടുക്കി പ്രവിശ്യ
ഇടുക്കി പ്രവിശ്യയിൽ ഇടുക്കി, അടിമാലി, നെടുങ്കണ്ടം, കുമളി, കട്ടപ്പന. ഇരട്ടയാർ മേഖലകൾ ഉൾപ്പെടുന്നു. പ്രവിശ്യാ കോ-ഓർഡനേറ്ററായി ഇരട്ടയാർ സെന്റ് ജോർജ് ഹൈസ്കൂൾ ഹെഡ്മാസ്റ്റർ എം.വി.ജോർജ്ജുകുട്ടി തുടരും.
കോഴിക്കോട്
കോഴിക്കോട്, പ്രവിശ്യയുടെ കോ-ഓർഡിനേറ്റർ ഫാ. സായ് പാറൻകുളങ്ങരയാണ്. മലപ്പുറം, വയനാട് എന്നീ പ്രവിശ്യകളു ടെയും ചുമതല ഫാ. സായ് പാറൻകുളങ്ങരയ്ക്കാണ്.
കണ്ണൂർ
കണ്ണൂർ, കാസർഗോഡ് പ്രവിശ്യകളുടെ കോ-ഓർഡിനേറ്റ റായി ജോർജ് തയ്യിൽ തുടരും.
ഡിസിഎൽ സംസ്ഥാന റിസോഴ്സ് ടീം കോ-ഓർഡിനേറ്ററായി തോമസ് കുണിഞ്ഞിയും സംസ്ഥാന പ്രോഗ്രാം കോ-ഓർഡിനേറ്ററായി എബി ജോർജും നിയമിതരായി.