കൊച്ചി: ഹൈക്കോടതി ജീവനക്കാരുടെ പെന്‍ഷന്‍പ്രായം ഉയർത്തണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. നിലവില്‍ 56 വയസാണ് ജീവനക്കാരുടെ പെന്ഷന് പ്രായം. ഇത് 58 ആയി ഉയര്ത്തണമെന്നാവശ്യപ്പെട്ടാണു ഹര്‍ജിക്കാര്‍ കോടതിയെ സമീപിച്ചിരിക്കുന്നത് ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ നിലപാട് തേടിയിട്ടുണ്ട്. ജസ്റ്റീസ് അനുശിവരാമനാണു ഹര്‍ജി പരിഗണിക്കുക.