+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

റബർ ബോർഡ് തീവ്രപ്രചാരണ പരിപാടി

കോ​ട്ട​യം: റ​ബ​റു​ത്പാ​ദ​ക​സം​ഘ​ങ്ങ​ളു​ടെ ന​വീ​ക​ര​ണം യു​വ​ജ​ന​പ​ങ്കാ​ളി​ത്ത​ത്തോ​ടെ എ​ന്ന വി​ഷ​യ​ത്തി​ല്‍ റ​ബ​ര്‍ ബോ​ര്‍ഡ് ന​ട​ത്തു​ന്ന തീ​വ്ര​പ്ര​ചാ​ര​ണ​പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം ഇ​ന്നുന​ട​ക്കും.

രാ​വി​ലെ 10നു ​റ​ബ​ര്‍ ബോ​ര്‍ഡ് ഹെ​ഡ് ഓ​ഫീ​സി​ല്‍ റ​ബ​ര്‍ബോ​ര്‍ഡ് എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ ഡോ. ​കെ.​എ​ന്‍. രാ​ഘ​വ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. താ​ത്പ​ര്യ​മു​ള്ള​വ​ര്‍ക്ക് റ​ബ​ര്‍ബോ​ര്‍ഡി​ന്‍റെ ഔ​ദ്യോ​ഗി​ക ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കാം.

ഇ​ന്നു മു​ത​ല്‍ 2023 ഫെ​ബ്രു​വ​രി 28 വ​രെ​യു​ള്ള കാ​ല​യ​ള​വി​ല്‍ ര​ണ്ടു ഘ​ട്ട​ങ്ങ​ളാ​യി​ട്ടാ​യി​രി​ക്കും ക​ര്‍ഷ​ക​സ​മ്പ​ര്‍ക്ക​പ​രി​പാ​ടി ന​ട​ത്തു​ക. വ​ട​ക്കു​കി​ഴ​ക്ക​ന്‍ സം​സ്ഥാ​ന​ങ്ങ​ള്‍ ഉ​ള്‍പ്പെ​ടെ രാ​ജ്യ​ത്തെ വി​വി​ധ റ​ബ​ര്‍കൃ​ഷി​മേ​ഖ​ല​ക​ളി​ലാ​യി ആ​യി​രം യോ​ഗ​ങ്ങ​ളി​ലൂ​ടെ ഇ​രു​പ​തി​നാ​യി​ര​ത്തി​ല​ധി​കം ക​ര്‍ഷ​ക​രെ നേ​രി​ട്ട് കാ​ണു​ന്ന​തി​നാ​ണ് ബോ​ര്‍ഡ് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്.