തിരുവനന്തപുരം: പരിസ്ഥിതി സംരക്ഷണ സമരങ്ങളെ തകർക്കുകയാണ് ദേശാഭിമാനി പത്രത്തിന്റെ ഗൂഢലക്ഷ്യമെന്നു പശ്ചിമഘട്ട സംരക്ഷണ ഏകോപന സമിതി പത്രസമ്മേളനത്തിൽ ആരോപിച്ചു.
ഏകോപന സമതി സംസ്ഥാനസമിതി അംഗമായ പ്രസാദ് സോമരാജൻ അടക്കം ഒൻപതു മുതിർന്ന സാമൂഹ്യ പ്രവർത്തകർക്കെതിരേ തീവ്രവാദ ബന്ധം ആരോപിച്ച് കഴിഞ്ഞ ദിവസം ദേശാഭിമാനി പത്രത്തിൽ ഫോട്ടോയോടു കൂടി മുൻപേജിൽ വന്ന വാർത്ത നിഗൂഢമാണ്. ഇതിനെ ഏകോപന സമിതി ശക്തമായി അപലപിക്കുകയും പ്രതിഷേധിക്കുകയും ചെയ്യുന്നതായും എസ്. ബാബുജി, ഇ.പി. അനിൽ, പി. സുശീലൻ എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.