കൊച്ചി: മലബാര്‍ സിമന്റ്സ് കമ്പനി സെക്രട്ടറിയായിരുന്ന വി. ശശീന്ദ്രന്റെയും മക്കളുടെയും മരണം ആത്മഹത്യയാണെന്നു കുറ്റപത്രം നല്കിയ സിബിഐക്കു ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം.
എറണാകുളം സിജെഎം കോടതിയുടെ നടപടി റദ്ദാക്കിയ ഹൈക്കോടതി, ഈ കേസില്‍ കഴിവും വൈദഗ്ധ്യവുമുള്ള സീനിയര്‍ ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ അന്വേഷണത്തിന് നിയോഗിക്കണമെന്നും നാലു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്നും ഉത്തരവിട്ടു.
കേസില്‍ കൊലക്കുറ്റവും പ്രതികളുടെ പങ്കും ഒഴിവാക്കാന്‍ അന്വേഷണസംഘം മനഃപൂര്‍വം ശ്രമിച്ചെന്നും പാതിവെന്ത കുറ്റപത്രം സമര്‍പ്പിച്ചു കണ്ണില്‍ പൊടിയിടാനാണു സിബിഐ ശ്രമിച്ചതെന്നും സിംഗിള്‍ ബെഞ്ച് കുറ്റപ്പെടുത്തി.