കോട്ടയം: വില തകർച്ചയിൽ നിന്നും റബർ മേഖലയെയും കൃഷിക്കാരെയും രക്ഷിക്കുന്നതിന് ഒരു കിലോ റബറിന് 200 രൂപയെങ്കിലും നൽകി റബർ സംഭരിക്കാൻ സംസ്ഥാന സർക്കാർ നടപടി സ്വീകരിക്കണമെന്ന് കേരള കോൺഗ്രസ് ചെയർമാൻ പി.ജെ.ജോസഫ് ആവശ്യപ്പെട്ടു.
റബറിനു 250രൂപ മിനിമം വില ഉറപ്പാക്കുമെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പാക്കാത്ത സംസ്ഥാന സർക്കാർ നിലപാട് പ്രതിഷേധാർഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കേരളാ കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെയും കർഷക യൂണിയന്റെയും സംയുക്ത ആഭിമുഖ്യത്തിൽ കോട്ടയത്ത് സംഘടിപ്പിച്ച ഉപവാസ സമരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വർക്കിംഗ് ചെയർമാൻ പി.സി.തോമസ്,മോൻസ് ജോസഫ് എംഎൽഎ , ജോയി ഏബ്രഹാം, ഫ്രാൻസിസ് ജോർജ് , തോമസ് ഉണ്ണിയാടൻ, ജോണി നെല്ലൂർ, ജോസഫ് എം.പുതുശ്ശേരി, മാത്യു സ്റ്റീഫൻ,കൊട്ടാരക്കര പൊന്നച്ചൻ, എം.പി പോളി, കെ.എഫ് വർഗീസ്, സജി മഞ്ഞക്കടമ്പിൽ, ഷിബു തെക്കുംപുറം, വർഗീസ് വെട്ടിയാങ്കൽ, മൈക്കിൾ ജയിംസ്, ജയ്സൺ ജോസഫ്, വി.ജെ.ലാലി, പ്രിൻസ് ലൂക്കോസ്, ബിനു ചെങ്ങളം, എ.കെ. ജോസഫ് എന്നിവർ പ്രസംഗിച്ചു.