കൊച്ചി: തിരുവനന്തപുരം നഗരസഭയിലെ കത്ത്വിവാദത്തില് സിബിഐ അന്വേഷണമോ വിജിലന്‍സ് അന്വേഷണമോ വേണമെന്നാവശ്യപ്പെട്ട് നഗരസഭാ മുന്‍ കൗണ്‍സിലറും ശ്രീകാര്യം സ്വദേശിയുമായ ജി.എസ്. ശ്രീകുമാര്‍ നല്കിയ ഹര്‍ജി ഹൈക്കോടതി വിധി പറയാനായി മാറ്റി.
ജസ്റ്റീസ് കെ. ബാബുവാണ് ഹര്‍ജി പരിഗണിച്ചത്. മേയര്‍ ആര്യ രാജേന്ദ്രന് നഗരസഭയിലെ ഒഴിവുകള്‍ സംബന്ധിച്ച് സിപിഎം ജില്ലാ സെക്രട്ടറിക്കു കത്തു നല്‍കിയതുമായി ബന്ധപ്പെട്ട വിവാദത്തിലാണ് ഹര്ജിക്കാരന് അന്വേഷണം ആവശ്യപ്പെട്ടത്.
വിജിലന്‍സ് ഡയറക്ടര്‍ക്കു പരാതി നല്‍കിയെങ്കിലും കേസെടുത്തില്ലെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു. എന്നാല്‍ അവ്യക്തമായ ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നതെന്നും കേസെടുക്കാന്‍ മതിയായ വസ്തുതകളില്ലെന്നും വ്യക്തമാക്കി സര്‍ക്കാര്‍ സിബിഐ അന്വേഷണത്തെ എതിര്‍ത്തു.