കോതമംഗലം: കേരള ലേബർ മൂവ്മെന്റ് എറണാകുളം സോണൽ ഡയറക്ടറായി കേരള ലേബർ മൂവ്മെന്റ് രൂപത ഡയറക്ടറും കീരംപാറ ഇടവക വികാരിയുമായ ഫാ. അരുൺ വലിയതാഴത്തിനെ കേരള കാത്തലിക് ബിഷസ്സ് കൗൺസിൽ കമ്മീഷൻ ഫോർ ലേബർ ആൻഡ് മൈഗ്രന്റ് ചെയർമാൻ ബിഷപ് ഡോ. അലക്സ് വടക്കുംതല നിയമിച്ചു. മൂന്നു വർഷത്തേക്കാണ് നിയമനം.
പൈങ്ങോട്ടൂർ ഇടവക വലിയതാഴത്ത് ജോയി സെബാസ്റ്റ്യൻ - കൊച്ചുത്രേസ്യ ജോസഫ് ദമ്പതികളുടെ മകനായ ഫാ. അരുൺ നാഗപ്പുഴ, കരിമണ്ണൂർ, കാളിയാർ, കോതമംഗലം കത്തീഡ്രൽ ഇടവകകളിൽ അസിസ്റ്റന്റ് വികാരിയായും ഫാമിലി അപ്പോസ്തലേറ്റ്, മാതൃവേദി, പിതൃവേദി, പ്രോലൈഫ് തുടങ്ങിയവയുടെ ഡയറക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.