പാലക്കാട്: ആർഎസ്എസ് നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ ഒരാൾകൂടി അറസ്റ്റിൽ. മലപ്പുറം ചെമ്മാട് സ്വദേശി ജലീലിനെയാണ് ടൗണ്‍ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തത്. പതിമൂന്നാം പ്രതിയെ ഒളിവിൽ കഴിയാൻ സഹായിച്ചത് ഇയാളാണെന്ന് പോലീസ് അറിയിച്ചു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 41 ആയി.