തിരുവനന്തപുരം: ആധാരമെഴുത്തുകാർ സംസ്ഥാന വ്യാപകമായി ഇന്നു പണിമുടക്കും. ആധാരമെഴുത്ത് തൊഴിൽ നിലനിർത്തി മാത്രമേ സംസ്ഥാനത്ത് ആധുനീകരണ സംവിധാനങ്ങൾ നടപ്പാക്കാവൂ എന്നും ടെംപ്ലേറ്റ് പോലുള്ള പദ്ധതികൾ സംസ്ഥാനത്തിന് അനുയോജ്യമല്ലെന്നും ചൂണ്ടിക്കാട്ടി ഓൾ കേരള ഡോക്യുമെന്റ് റൈറ്റേഴ്സ് ആൻഡ് സ്ക്രൈബ്സ് യൂണിയന്റെ ആഭിമുഖ്യത്തിലാണു പണിമുടക്കുന്നത്.