കോഴിക്കോട്: വിവാദ സില്‍വര്‍ലൈന്‍ പദ്ധതിയുടെ സര്‍വേ നടപടികള്‍ സര്‍ക്കാര്‍ മരവിപ്പിച്ചുവെങ്കിലും ഇരകള്‍ ഇപ്പോഴും ആശങ്കയുടെ നിഴലില്‍. നിര്‍ദിഷ്ട റെയില്‍പാത കടന്നുപോകുന്ന മേഖലയിലുള്ളവര്‍ക്കു ബാങ്ക് വായ്പ്ക്കു സ്ഥലം ഈടുനല്കാനോ ഭൂമി കൈമാറ്റം ചെയ്യാനോ വില്പന നടത്താനോ കഴിയില്ല.
പദ്ധതി പിന്‍വലിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കാത്ത സാഹചര്യത്തില്‍ നിലവിലുള്ള അവസ്ഥ തടരും. സര്ക്കാര്ന്റെ അന്തിമതീരുമാനം വരെ സമരവുമായി മുന്നോട്ടുപോകാനാണു സില്‍വര്‍ ലൈന്‍വിരുദ്ധ ജനകീയ സമിതിയുടെ തീരുമാനം.
സില്‍വര്‍ലൈന്‍ പദ്ധതിക്കുവേണ്ടി ഭൂമി ഏറ്റെടുക്കാന്‍ നിയോഗിച്ചിരുന്ന 205 ഉദ്യോഗസ്ഥരെ തിരിച്ചുവിളിക്കാനാണു റവന്യൂ വകുപ്പ് കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിട്ടുള്ളത്. എന്നാല്‍, പദ്ധതി പിന്‍വലിച്ചിട്ടില്ലെന്നാണു സര്‍ക്കാര്‍ നിലപാട്. സര്‍ക്കാര്‍ നീക്കത്തെ സില്‍വര്‍ലൈന്‍ കടന്നുപോകുന്ന പ്രദേശത്ത ജനങ്ങള്‍ നിരീക്ഷിച്ചുവരികയാണ്.
പാത കടന്നുപോകുന്ന പ്രദേശത്തെ ഏതാണ്ട് 90 മീറ്റര്‍ പ്രദേശത്ത് യാതൊരുവിധ നിര്‍മാണ പ്രവര്‍ത്തിയും ഇടപാടും നടക്കില്ല. 30 മീറ്ററിലാണ് റെയില്‍പാത. അതിന്റെ ഇരു വശങ്ങളില് പത്തു മീറ്റര്‍ വീതം നിര്‍മാണപ്രവൃത്തി പാടില്ല.
പിന്നീടുള്ള 20 മീറ്റര്‍ ഇരുവശത്തേക്കും ബഫര്‍സോണ്‍ ആണ്. ഇതാണ് ജനങ്ങളുടെ ആശങ്ക നീങ്ങാതിരിക്കാന്‍ കാരണം. പദ്ധതി പിന്‍വലിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങിയാല്‍ മാത്രമേ ഇവിടെ സാധാരണ നില കൈവരുകയുള്ളൂ.