കണ്ണൂർ: വാഹനങ്ങളിൽ അമിതഭാരം കയറ്റുന്നതുമായി ബന്ധപ്പെട്ട് ട്രാൻസ്പോർട്ട് കമ്മീഷണർ ഇറക്കിയ ഉത്തരവ് നിയമക്കുരുക്കിലേക്ക്. 2019 ലെ ഉത്തരവ് പ്രകാരം അമിതഭാരം കയറ്റിവരുന്ന വാഹനങ്ങൾക്ക് പിഴ ഈടാക്കിയശേഷം അധികഭാരം ഇറക്കിയശേഷം മാത്രമേ വാഹനം വിട്ടുനൽകാൻ പാടുള്ളൂവെന്നായിരുന്നു നിർദേശം.
എന്നാൽ, കഴിഞ്ഞദിവസം ഇറങ്ങിയ ഉത്തരവിൽ അമിത ഭാരത്തിന് നികുതി വാങ്ങാമെന്നാണ് പറയുന്നത്. നികുതി വാങ്ങിയാൽ അമിത ഭാരം അനുവദനീയമായ ഭാരമായി മാറും. നികുതി വാങ്ങിത്തുടങ്ങിയാൽപ്പിന്നെ പിഴ അടപ്പിക്കാനോ ലോഡ് ഇറക്കാനോ ശ്രമിച്ചാൽ വാഹന ഉടമകൾ കോടതിയിൽ പോയാൽ കുടുങ്ങുന്നത് മോട്ടോർ വാഹന വകുപ്പായിരിക്കും.
നിലവിൽ വാഹനങ്ങളിലെ ഓവർലോഡിനെതിരേ കോടതിയിൽ കേസുണ്ട്. ഓവർലോഡ് കയറ്റുന്ന വാഹനങ്ങൾക്കെതിരേ കർശന നടപടി വേണമെന്നാണ് നിർദേശം.
കൂടാതെ ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കണമെന്നും കോടതി നിർദേശിച്ചിരുന്നു. കോടതി നിർദേശപ്രകാരം ട്രാൻസ്പോർട്ട് കമ്മീഷണറുടെ നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡുകൾ രൂപീകരിച്ച് പ്രവർത്തനം നടത്തി വരികയായിരുന്നു. ഇതിനിടയിലാണ് അമിത ഭാരത്തിന് നികുതി ഈടാക്കാമെന്ന ഉത്തരവ് വന്നിട്ടുള്ളത്.