തിരുവനന്തപുരം: ആരോഗ്യ വകുപ്പ് സെക്രട്ടറി നിരുത്തരവാദപരമായി പെരുമാറുന്നതായി മനുഷ്യാവകാശ കമ്മീഷൻ. ഇത്തരം സമീപനങ്ങൾ തുടർന്നാൽ റിപ്പോർട്ടുമായി സെക്രട്ടറിക്ക് കമ്മീഷൻ മുമ്പാകെ നേരിൽ ഹാജരാകാൻ സമൻസ് അയയ്ക്കേണ്ടി വരുമെന്നും അധ്യക്ഷൻ ജസ്റ്റീസ് ആന്റണി ഡൊമിനിക്ക് ഉത്തരവിൽ പറഞ്ഞു.
കാൻസർ മരുന്നുകളുടെ പേരിലുള്ള കൊള്ളയും തട്ടിപ്പും തടയുന്നതിനായി സർക്കാർ സ്വീകരിക്കുന്ന നടപടികളെക്കുറിച്ച് ആവശ്യപ്പെട്ട റിപ്പോർട്ട് ആരോഗ്യ സെക്രട്ടറി ഏഴ് ഓർമക്കുറിപ്പുകൾ അയച്ചിട്ടും സമർപ്പിക്കാത്തതിനെതിരേയാണ് അധ്യക്ഷൻ ജസ്റ്റീസ് ആന്റണി ഡൊമിനിക്കിന്റെ നിശിത വിമർശനം. റിപ്പോർട്ട് സമർപ്പിക്കാത്തതിനെ തുടർന്ന് കമ്മീഷൻ ഓഫീസിൽ നിന്നും സെക്രട്ടറിയുടെ ഓഫീസിനെ ഫോണിൽ ബന്ധപ്പെട്ടിട്ട് പോലും മറുപടി നൽകിയില്ലെന്ന് ഉത്തരവിൽ പറഞ്ഞു.ഡിസംബർ 20ന് നടക്കുന്ന സിറ്റിംഗിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.