കൊച്ചി: സാങ്കേതിക സര്‍വകലാശാല വിസിയുടെ താത്കാലിക ചുമതല ഡോ. സിസ തോമസിനു നല്‍കിയത് യുജിസിയുടെ മാനദണ്ഡങ്ങള്‍ പാലിച്ചാണെന്നും ചാന്‍സലറെന്ന നിലയില്‍ താനെടുത്ത തീരുമാനം സര്‍ക്കാരിനു ചോദ്യം ചെയ്യാനാകില്ലെന്നും ഗവര്‍ണര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി.
എന്നാല്‍ സര്‍ക്കാര്‍ നല്കുന്ന ശിപാര്‍ശയുടെ അടിസ്ഥാനത്തില്‍ മാത്രമേ ഇതില്‍ ചാന്‍സലര്‍ക്ക് തീരുമാനമെടുക്കാനാവൂ എന്നും നടപടികള്‍ നിയമപ്രകാരമല്ലെങ്കില്‍ കോടതിയില്‍ ചോദ്യം ചെയ്യാനാവുമെന്നും സര്‍ക്കാരും വിശദീകരിച്ചു.
ഡോ. സിസ തോമസിനെ സാങ്കേതിക സര്‍വകലാശാലയില്‍ താത്കാലിക വിസിയായി നിയമിച്ചതു ചോദ്യം ചെയ്ത് സര്‍ക്കാര്‍ നല്കിയ ഹര്‍ജി വാദം പൂര്‍ത്തിയായതോടെ ജസ്റ്റിസ് ദേവന് രാമചന്ദ്രന് ഇന്നുച്ചയ്ക്ക് വിധി പറയാനായി മാറ്റി. വിസിയുടെ താത്കാലിക ചുമതല നല്‍കാനാണെങ്കിലും യോഗ്യത വിലയിരുത്തേണ്ടതുണ്ടെന്നാണ് യുജിസി വാദിച്ചത്. യുജിസിയോടു വിശദീകരണം സത്യവാങ്മൂലമായി ഫയല്‍ ചെയ്യാന്‍ കോടതി നിര്‍ദേശിച്ചു.
സര്‍ക്കാരിനുവേണ്ടി എജി കെ. ഗോപാലകൃഷ്ണക്കുറുപ്പാണ് ഹാജരായത്. പ്രോ വിസിയുടെ യോഗ്യതകളെന്തൊക്കെയാണെന്ന് കോടതി ആരാഞ്ഞെങ്കിലും സര്‍ക്കാര്‍ ഇക്കാര്യത്തില്‍ വ്യക്തമായ മറുപടി നല്‍കിയില്ല.
ഹര്‍ജി തികച്ചും അനാവശ്യമായ തര്ക്കമായിപ്പോയിയെന്ന് കോടതി വാക്കാല്‍ പറഞ്ഞു. ഭാവിയില്‍ ഇത്തരം തര്ക്കങ്ങളുണ്ടാവാതിരിക്കാന് ഉത്തരവാദിത്വപ്പെട്ടവര്‍ ശ്രദ്ധിക്കണം. പ്രോ വിസിക്ക് സര്‍ട്ടിഫിക്കറ്റുകള്‍ സാക്ഷ്യപ്പെടുത്താനാവില്ലെന്ന് യുജിസി വ്യക്തമാക്കി.