കൊച്ചി: വിശ്വാസപരിശീലനരംഗത്തെ നിസ്തുല സേവനങ്ങള്‍ക്കുള്ള 2022ലെ കെസിബിസി മതാധ്യാപക അവാർഡുകൾ പ്രഖ്യാപിച്ചു.
തൃശൂര്‍ അതിരൂപതയിലെ ലൂര്‍ദ് കത്തീഡ്രല്‍ ഇടവകാംഗം ഡോ. ഇഗ്നാത്തിയോസ് ആന്റണി, പുനലൂര്‍ രൂപതയിലെ കടമ്പനാട് ലൂര്‍ദ് മാതാ ഇടവകാംഗം എ. ജോസഫി, മൂവാറ്റുപുഴ രൂപതയിലെ കാഞ്ഞിക്കുളം ഹോളി ഫാമിലി ഇടവകാംഗം ബിനോയ് വര്‍ഗീസ് എന്നിവർക്കാണു പുരസ്കാരം.
കേരളസഭയിലെ മതബോധനരംഗത്ത് പ്രശംസനീയമായ സംഭാവനകള്‍ നൽകിയ ഫാ. മാത്യു നടയ്ക്കലിന്റെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നടയ്ക്കല്‍ കുടുംബാംഗങ്ങളും കെസിബിസിയും സംയുക്തമായി ഏര്‍പ്പെടുത്തിയതാണ് അവാര്‍ഡുകള്‍. ഡിസംബര്‍ അഞ്ചിന് ഉച്ചകഴിഞ്ഞ് 2.30ന് പാലാരിവട്ടം പിഒസിയില്‍ നടക്കുന്ന സമ്മേളനത്തില്‍ കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അവാര്‍ഡുകൾ സമര്‍പ്പിക്കും.