വാഴക്കുളം: കാർമൽ സിഎംഐ പബ്ലിക് സ്കൂളിൽ മൂന്നു ദിവസങ്ങളിലായി നടന്നുവന്ന സംസ്ഥാന സിബിഎസ്ഇ കലോത്സവത്തിൽ 1793 പോയിന്റുകൾ നേടി തൃശൂർ സഹോദയ ചാന്പ്യന്മാരായി.
1639 പോയിന്റ് നേടി മലബാർ സഹോദയ രണ്ടാം സ്ഥാനവും 1467 പോയിന്റോടെ കൊച്ചി മെട്രോ സഹോദയ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പാലക്കാട് 1366 പോയിന്റുമായി നാലാമതായി. ഓവറോൾ സ്കൂൾ പട്ടികയിൽ 246 പോയിന്റുള്ള കോഴിക്കോട് സിൽവർ ഹിൽസ് പബ്ലിക് സ്കൂളാണ് മുന്നിൽ. 162 പോയിന്റുമായി കോഴിക്കോട് ദേവഗിരി സിഎംഐ പബ്ലിക് സ്കൂളാണ് രണ്ടാമത്. മൂന്നാമതുള്ള തൃശൂർ പാട്ടുരായ്ക്കൽ ദേവമാത സിഎംഐ പബ്ലിക് സ്കൂളിന് 156 പോയിന്റുണ്ട്. നാലാം സ്ഥാനത്തുള്ള കൊല്ലം ലേക്ക് ഫോർഡ് സ്കൂളിന് 112 പോയിന്റുണ്ട്. 108 പോയിന്റുള്ള തൃശൂർ കോലാഴി ചിന്മയാ വിദ്യാലയത്തിനാണ് അഞ്ചാം സ്ഥാനം.
കാർമൽ സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന സമാപന സമ്മേളനം മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. കോണ്‍ഫെഡറേഷൻ ഓഫ് കേരള സഹോദയ പ്രസിഡന്റ് റവ. ഡോ. സിജൻ പോൾ ഉന്നുകല്ലേൽ അധ്യക്ഷത വഹിച്ചു. സിനിമതാരം രമേഷ് പിഷാരടി മുഖ്യാതിഥിയായിരുന്നു.
ഭരതനാട്യത്തിൽ ഡബിൾ ഹാട്രിക് വിജയവുമായി ലക്ഷ്മൺ രാജ്
വാഴക്കുളം: തുടർച്ചയായി ആറാം തവണയും ഭരതനാട്യത്തിൽ വിജയം നേടി കൊല്ലം ശ്രീ നാരായണ ട്രസ്റ്റ് സെൻട്രൽ സ്കൂൾ പ്ലസ്ടു വിദ്യാർഥി ലക്ഷ്മൺ രാജ്.
ശിവപാർവതി താണ്ഡവമാടിയാണ് ലക്ഷ്മൺ ഒന്നാം സ്ഥാനം നിലനിർത്തിയത്. ഇവിടെ നാടോടി നൃത്തത്തിന് ഒന്നാം സ്ഥാനവും കുച്ചുപ്പുടിക്ക് രണ്ടാംസ്ഥാനവും നേടിയിരുന്നു. വിവിധ നൃത്തരൂപങ്ങൾക്ക് അഞ്ച് അവാർഡുകൾ ഈ വർഷം ലഭിച്ചിട്ടുണ്ട്. ഭരതനാട്യം, കുച്ചുപ്പുടി, കഥകളി, ചൈനീസ് പരമ്പരാഗത നൃത്തം എന്നീ ഇനങ്ങളിൽ ഒരു മണിക്കൂർ ആറു മിനിറ്റ് തുടർച്ചയായി നടനമാടിയാണ് ലക്ഷ്മൺ അവാർഡുകൾ നേടിയത്.
എട്ടാം ക്ലാസ് വിദ്യാർഥിയായ ഏക സഹോദരൻ മാനസ് രാജ് കുങ്ഫുവിൽ ജില്ലാതല ജേതാവാണ്. മാതാവ് ആർ. സീമയും നൃത്തമേഖലയിലുണ്ട്. നടയ്ക്കൽ സജീവ് നാരായണനാണ് നൃത്തത്തിലെ ഗുരു. സദനം വിഷ്ണു പ്രസാദ് കഥകളിയുടെ പാഠങ്ങളും പകർന്നു നൽകുന്നു.
സിബിഎസ്ഇ കലോത്സവത്തിന് തിരശീല വീണു
വാഴക്കുളം : കാർമൽ സിഎംഐ പബ്ലിക് സ്കൂളിൽ മൂന്നു ദിവസമായി നടന്ന സിബിഎസ്ഇ സംസ്ഥാന കലോത്സവം സമാപിച്ചു.
സമാപനസമ്മേളനത്തിൽ സിബിഎസ്ഇ റീജണൽ ഡയറക്ടർ മഹേഷ് ധർമാധികാരി, സിബിഎസ്ഇ മാനേജ്മെന്റ് അസോസിയേഷൻ കേരള പ്രസിഡന്റ് ടി.പി.എം. ഇബ്രാഹിംഖാൻ, കാർമൽ പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ ഫാ. ബിജു കൂട്ടപ്ലായ്ക്കൽ, പിടിഎ പ്രസിഡന്റ് പ്രിൻസ് ടി. ജോർജ്, കോണ്‍ഫെഡറേഷൻ ഓഫ് കേരള സഹോദയ ട്രഷറർ ഡോ. ദിനീഷ് ബാബു, സിബിഎസ്ഇ മനേജ്മെന്റ് അസോസിയേഷൻ ട്രഷറർ സി.എ. ഏബ്രഹാം തോമസ്, സിബിഎസ്ഇ മനേജ്മെന്റ് അസോസിയേഷൻ ഓർഗനൈസിംഗ് സെക്രട്ടറി പി.എസ്. അബ്ദുൽ നാസർ, കേരള സിബിഎസ്ഇ സ്കൂൾ മാനേജ്മെന്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി പി.എസ്. രാമചന്ദ്രൻ പിള്ള, കോണ്‍ഫെഡറേഷൻ ഓഫ് കേരള സഹോദയ കോപ്ലക്സ് ജനറൽ സെക്രട്ടറി ജോജി പോൾ എന്നിവർ പ്രസംഗിച്ചു.