ആലപ്പുഴ: ഇഎസ്ഐ ആശുപത്രികളിൽ ഐസിയു സംവിധാനം ഏർപ്പെടുത്തുമെന്നും ആശുപത്രികളുടെയും ഡിസ്പൻസറികളുടെയും ഭൗതിക സാഹചര്യം മെച്ചപെടുത്തുമെന്നും തൊഴിൽ മന്ത്രി വി. ശിവൻകുട്ടി.
കേരള ഗവൺമെന്റ് മെഡിക്കൽ ഇൻഷുറൻസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഓൺലൈൻ വഴി ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ 10 ലക്ഷം തൊഴിലാളികൾക്കും 40 ലക്ഷം വരുന്ന കുടുബാംഗങ്ങൾക്കും ചികിത്സ നൽകുന്ന ഇ എസ്ഐ ഡോക്ടർമാരുടെ പ്രവർത്തനം ശ്ലാഘനീയമാണന്ന് മന്ത്രി പറഞ്ഞു. ഡോക്ടർമാരുടെ ശമ്പളപരിഷ്ക്കരണം നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് പി.കെ.വിനോദ് അധ്യക്ഷത വഹിച്ചു.