എടത്വ: ഗബ്രിയേൽ ചുണ്ടനിൽ ഇക്കുറി എടത്വ വില്ലേജ് ബോട്ട് ക്ലബ് തുഴയും. ആലപ്പുഴ പുന്നമട കായലിൽ നടക്കുന്ന ജലമാമാങ്കത്തിന് തുഴയാനുള്ള കരാർ വള്ളം ഉടമയും ബോട്ട് ക്ലബ് ഭാരവാഹികളുമായി ഒപ്പുവെച്ചു. ക്ലബ് പ്രസിഡന്റ് ബെറ്റി ജോസഫ്, സെക്രട്ടറി ജോസ് ജെ. വെട്ടിയുടെ നേതൃത്വത്തിൽ ഇന്നലെ വള്ളം ഉടമ അച്ചൻകുഞ്ഞ് മൂന്നുതൈക്കലിന്റെ വീട്ടിൽ വെച്ച് നടന്ന ചടങ്ങിലാണ് ധാരണയായത്. അമൃത്രാജ്, തങ്കച്ചൻ പാട്ടത്തിൽ, ഉത്തമൻ, ബിബിൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
പ്രതിഭാ സംഗമം
മാന്നാർ: മാന്നാർ ടൗണ്‍ ക്ലബിന്റെ നേതൃത്വത്തിൽ പ്രതിഭാസംഗമം നടത്തും. മാന്നാർ പഞ്ചായത്തിൽ എസ്എസ്എൽസി പ്ലസ് ടൂ പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ച കുട്ടികളെ ചടങ്ങിൽ ആദരിക്കും. മാന്നാർ കമ്യൂണിറ്റി ഹാളിൽ 30ന് ഉച്ചകഴിഞ്ഞ് മൂന്നിനാണ് സംഗമം. ഫോണ്‍: 9497733272.