കൊച്ചി: തിരുവനന്തപുരം കോര്‍പറേഷനിലെ വിവാദ നിയമനക്കത്തുമായി ബന്ധപ്പെട്ട് കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും സിബിഐ അന്വേഷണം ആവശ്യമില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി.
ഹര്‍ജി പരിഗണിക്കവേ കത്ത് വ്യാജമാണെന്ന നിലപാടാണ് മേയര്‍ ആര്യാ രാജേന്ദ്രന് സ്വീകരിച്ചത്. രാഷ്ട്രീയ ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് ഹര്‍ജിയെന്നും കേസിലെ അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തില്‍ ഇതര ഏജന്‍സികള്‍ അന്വേഷിക്കേണ്ട സാഹചര്യമില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഹര്‍ജി ഈ മാസം 30നു പരിഗണിക്കാനായി മാറ്റി.