+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സംവരണേതര സമുദായങ്ങള്‍ യോജിച്ചു പ്രവര്‍ത്തിക്കണം: അഡ്വ. മാണി വിതയത്തില്‍

ച​ങ്ങ​നാ​ശേ​രി: സം​വ​ര​ണേ​ത​ര സ​മു​ദാ​യ​ങ്ങ​ള്‍ ഐ​ക്യ​ത്തോ​ടെ പ്ര​വ​ര്‍ത്തി​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന മു​ന്നാക്ക സ​മു​ദാ​യ ക​മ്മീ​ഷ​ന്‍ അം​ഗം അ​ഡ്വ. മാ​ണി വി​ത​യ​ത്തി​ല്‍. മു​ന്നാക്ക സ​മു​ദാ​യ ഐ​ക്യ
സംവരണേതര സമുദായങ്ങള്‍ യോജിച്ചു  പ്രവര്‍ത്തിക്കണം: അഡ്വ. മാണി വിതയത്തില്‍
ച​ങ്ങ​നാ​ശേ​രി: സം​വ​ര​ണേ​ത​ര സ​മു​ദാ​യ​ങ്ങ​ള്‍ ഐ​ക്യ​ത്തോ​ടെ പ്ര​വ​ര്‍ത്തി​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന മു​ന്നാക്ക സ​മു​ദാ​യ ക​മ്മീ​ഷ​ന്‍ അം​ഗം അ​ഡ്വ. മാ​ണി വി​ത​യ​ത്തി​ല്‍.

മു​ന്നാക്ക സ​മു​ദാ​യ ഐ​ക്യ മു​ന്ന​ണി​യു​ടേ​യും ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​താ കാ​ര്‍പ് ഡി​പ്പാ​ര്‍ട്ടു​മെ​ന്‍റി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ല്‍ സം​വ​ര​ണേ​ത​ര സ​മു​ദാ​യ സം​ഘ​ട​ന​ക​ള്‍ സം​യു​ക്ത​മാ​യി ച​ങ്ങ​ന​ശേ​രി എ​സ് എ​ച്ച് ഹൈ​സ്‌​കൂ​ള്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ത്തി​യ സാ​മ്പ​ത്തി​ക സം​വ​ര​ണം അ​വ​ലോ​ക​ന​വും ച​ര്‍ച്ച​യും ഏ​ക​ദി​ന സെ​മി​നാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സം​വ​ര​ണേ​ത​ര സ​മു​ദാ​യ​ങ്ങ​ളു​ടെ പ്ര​ശ്‌​ന​ങ്ങ​ള്‍, സ​ര്‍ട്ടി​ഫി​ക്ക​റ്റ് നി​ഷേ​ധം തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ള്‍ ശ്ര​ദ്ധ​യി​ല്‍പ്പെ​ടു​ത്തി​യാ​ല്‍ ശ​ക്ത​മാ​യി ഇ​ട​പെ​ടു​മെ​ന്ന് അ​ദ്ദേ​ഹം അ​റി​യി​ച്ചു.

മു​ന്നാക്ക സ​മു​ദാ​യ ഐ​ക്യ മു​ന്ന​ണി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ടി ​എം അ​ര​വി​ന്ദാ​ക്ഷക്കുറു​പ്പ് പ​യ്യ​ന്നൂ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​താ സ​ഹാ​യ​മെ​ത്രാ​ന്‍ മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. മു​ന്നാ​ക്കം എ​ന്ന് മു​ദ്ര കു​ത്ത​പ്പെ​ടു​ന്ന സം​വ​ര​ണേ​ത​ര സ​മു​ദാ​യ​ങ്ങ​ള്‍ ത​ങ്ങ​ളു​ടേ​ത​ല്ലാ​ത്ത കാ​ര​ണ​ങ്ങ​ളാ​ല്‍ സ​മൂ​ഹ​ത്തി​ന്‍റെ എ​ല്ലാ മേ​ഖ​ല​ക​ളി​ലും പി​ന്നാ​ക്കം പോ​യി​രി​ക്കു​ന്ന​താ​യി അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

ക​ത്തോ​ലി​ക്ക കോ​ണ്‍ഗ്ര​സ് ഗ്ലോ​ബ​ല്‍ പ്ര​സി​ഡ​ന്‍റ് ബി​ജു പ​റ​യ​ന്നി​ലം, ഓ​ള്‍കേ​ര​ള ബ്രാ​ഹ്മ​ണ ഫെ​ഡ​റേ​ഷ​ന്‍ സം​സ്ഥാ​ന ചെ​യ​ര്‍മാ​ന്‍ രം​ഗ​ദാ​സ പ്ര​ഭു. താ​മ​ര​ശേ​രി രൂ​പ​ത ക​ത്തോ​ലി​ക്ക കോ​ണ്‍ഗ്ര​സ് ഡ​യ​റ​ക്ട​ര്‍ ഫാ. ​മാ​ത്യു തൂ​മു​ള്ളി​ല്‍, മു​ന്നാക്ക സ​മു​ദാ​യ ഐ​ക്യ മു​ന്ന​ണി സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സു​രേ​ഷ് ബാ​ബു എ​ന്‍ വാ​ഴൂ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​താ കാ​ര്‍പ്പ് ഡി​പ്പാ​ര്‍ട്ട്‌​മെന്‍റ് ഡ​യ​റ​ക്ട​ര്‍ ഫാ. ​ജ​യിം​സ് കൊ​ക്കാ​വ​യ​ലി​ല്‍ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. മു​ന്നാക്ക സ​മു​ദാ​യ ഐ​ക്യ മു​ന്ന​ണി​യു​ടെ ഔ​ദ്യോ​ഗി​ക വ​ക്താ​വ് ഡോ. ​ദി​നേ​ശ് ക​ര്‍ത്താ മോ​ഡ​റേ​റ്റ​റാ​യി​രു​ന്നു.മു​ന്നാ​ക്ക സ​മുാ​യ സം​ഘ​ട​ന​ക​ളെ ഉ​ള്‍പ്പെ​ടു​ത്തി ദേ​ശീ​യ സം​വ​ര​ണേ​ത​ര​സ​മു​ദാ​യ മു​ന്ന​ണി രൂ​പീ​ക​രി​ക്കു​മെ​ന്നും സ​മു​ദാ​യ​ങ്ങ​ളു​ടെ ന​ന്മ​യ്ക്കാ​യി യോ​ജി​ച്ചു പ്ര​വ​ര്‍ത്തി​ക്കു​മെ​ന്നും ഭാ​ര​വാ​ഹി​ക​ള്‍ പ​റ​ഞ്ഞു.