കൊച്ചി: കെസിബിസി എസ്സി, എസ്ടി, ബിസി കമ്മീഷന്റെയും ഡിസിഎംഎസ് സംസ്ഥാന സമിതിയുടെയും സംയുക്ത നേതൃത്വത്തില്‍ ദളിത് ക്രൈസ്തവ സംവരണ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച നിലപാടിനെതിരേ ദേശീയ സെമിനാര്‍ സംഘടിപ്പിക്കുന്നു.
ഇന്നു രാവിലെ 10.30 മുതല്‍ പാലാരിവട്ടം പിഒസിയില്‍ നടക്കുന്ന സെമിനാറില്‍ ഡിസിഎംഎസ് സംസ്ഥാന പ്രസിഡന്റ് ജയിംസ് ഇലവുങ്കല്‍ അധ്യക്ഷത വഹിക്കും. ഡിസിഎംഎസ് സംസ്ഥാന ഡയറക്ടര്‍ ഫാ. ജോസ് വടക്കേക്കുറ്റ് ആശംസയര്‍പ്പിക്കും.
സിബിസിഐയുടെ എസ്സി, ബിസി കമ്മീഷന് സെക്രട്ടറി ജനറല്‍ ഫാ. വിജയ് നായ്ക്, സിബിസിഐ സുപ്രീംകോടതിയില്‍ നല്കിയ കേസിനെ സംബന്ധിച്ചും സിബിസിഐയുടെ നിലപാടിനെ സംബന്ധിച്ചും സെമിനാറില്‍ സംസാരിക്കും.
തുടര്‍ന്ന് കൗണ്‍സില്‍ അംഗങ്ങള്‍ ചര്‍ച്ച നടത്തും. ഉച്ചയ്ക്ക് രണ്ടിനു നടക്കുന്ന പൊതുസമ്മേളനം സിബിസിഐ പ്രസിഡന്റ് ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് ഉദ്ഘാടനം ചെയ്യും. കെസിബിസി എസ്സി-എസ്ടി-ബിസി കമ്മീഷന് ചെയർമാൻ ബിഷപ് ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍ അധ്യക്ഷത വഹിക്കും.
സിബിസിഐയുടെ എസ്സി-ബിസി കമ്മീഷന് സെക്രട്ടറി ജനറല്‍ ഫാ. വിജയ് നായ്ക് മുഖ്യ പ്രഭാഷണം നടത്തും. സിബിസിഐ ലെയ്റ്റി കമ്മീഷന് സെക്രട്ടറി അഡ്വ. വി.സി. സെബാസ്റ്റ്യന്‍, എകെസിസി സംസ്ഥാന ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ. ബിജു പറയനിലം, എംസിഎ ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി വി.സി. ജോര്‍ജുകുട്ടി, കെഎല്‍സിഎ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ഷെറിന് ജെ. തോമസ് തുടങ്ങിയവര്‍ സെമിനാറിനു നേതൃത്വം നല്‍കും.