വാഴക്കുളം: സംസ്ഥാന സിബിഎസ്ഇ കലോത്സവത്തിൽ തൃശൂർ സഹോദയ രണ്ടാംദിവസവും മുന്നേറ്റം തുടരുന്നു. 772 പോയിന്റുമായി ഒന്നാമതുള്ള തൃശൂരിനു പിന്നിലായി രണ്ടാംസ്ഥാനത്ത് 702 പോയിന്റുമായി മലബാർ സഹോദയയാണ്.
675 പോയിന്റുകളോടെ കൊച്ചി മെട്രോ സഹോദയയാണ് മൂന്നാം സ്ഥാനത്ത്. കോട്ടയം (613), പാലക്കാട് (610) സഹോദയകളാണ് യഥാക്രം നാലും അഞ്ചും സ്ഥാനങ്ങളിൽ. കണ്ണൂർ-522, സെൻട്രൽ കേരള-519, കൊല്ലം ഡിസ്ട്രിക്റ്റ് -518, സെൻട്രൽ ട്രാവൻകൂർ-443, മലപ്പുറം-438, സൗത്ത് സോണ്-403, വയനാട്-409, ആലപ്പുഴ-381, വേണാട്-382, പത്തനംതിട്ട-372, ട്രിവാൻഡ്രം-339, കാസറഗോഡ്-316, ഇടുക്കി-323, ദേശിംഗനാട്-307, മലപ്പുറം സെൻട്രൽ-314, ക്യാപിറ്റൽ-293, വടകര-255, കെപിഎസ്എ-245, കൊല്ലം-226, ഭാരത്-208, ചന്ദ്രഗിരി-78 എന്നിങ്ങനെയാണ് മറ്റു സഹോദയകളുടെ പോയിന്റ് നില. ഓവറോൾ സ്കൂൾ പട്ടികയിൽ 210 പോയിന്റുള്ള കൊല്ലം ലേക്ക്ഫോർഡ് സ്കൂളാണ് മുന്നിൽ.
വട്ടിയൂർക്കാവ് സരസ്വതി വിദ്യാലയ 190 പോയിന്റുമായി രണ്ടാം സ്ഥാനത്തുണ്ട്. മൂന്നാമതുള്ള കോഴിക്കോട് ദേവഗിരി സിഎംഐ പബ്ലിക് സ്കൂളിന് 175 പോയിന്റാണ്. കോഴിക്കോട് സിൽവർ ഹിൽസ് (159), തൃശൂർ പാട്ടുരയ്ക്കൽ ദേവമാതാ പബ്ലിക് സ്കൂൾ (154), കായംകുളം ഗായത്രി സെൻട്രൽ സ്കൂൾ (152), വൈറ്റില ടോക് എച്ച് സ്കൂൾ (149), കാഞ്ഞങ്ങാട് ക്രൈസ്റ്റ് സിഎംഐ പബ്ലിക് സ്കൂൾ (144), കൊല്ലം വടക്കേവിള ശ്രീനാരായണ സ്കൂൾ (122), മാനന്തവാടി ഹിൽബ്ലൂം സ്കൂൾ (118) എന്നീ ടീമുകളും ആദ്യപത്തിൽ ഇടം നേടി.
നാടോടിനൃത്തത്തിൽ രണ്ടാംവർഷവും ലക്ഷ്മി നിവേദിത
വാഴക്കുളം: ലക്ഷ്മി നിവേദിത രണ്ടാംവർഷവും നാടോടി നൃത്തം കാറ്റഗറി നാലിൽ ജേതാവായി. അമ്മയുടേയും കുഞ്ഞിന്റേയും ആത്മബന്ധം അരങ്ങിലെത്തിച്ച് വേദി നിറഞ്ഞാടിയ കോഴിക്കോട് ദേവഗിരി സിഎംഐ പബ്ലിക് സ്കൂൾ വിദ്യാർഥിനിയായ ലക്ഷ്മിക്ക് 2019ൽ നടന്ന സംസ്ഥാന കലോത്സവത്തിൽ നാടോടി നൃത്തത്തിൽ ഒന്നാം സ്ഥാനം ലഭിച്ചിരുന്നു.
11 വർഷമായി അരങ്ങിൽ തിളങ്ങുന്ന ഈ പ്രതിഭ ഇതിനകം ജില്ലാതല മത്സരങ്ങളിലും നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്. ‘പാലത്തിൽനിന്ന് കേൾക്കാം ഒരു അമ്മതൻ തേങ്ങൽ’ എന്ന് തുടങ്ങുന്ന ഗാനത്തിന് ഒപ്പമാണ് ലക്ഷ്മി ചുവടുവച്ചത്. കോഴിക്കോട് ഈസ്റ്റ് ഹിൽ നൈവേദ്യത്തിൽ സി. ഗോപൻ - നിലീന ദന്പതികളുടെ മകളാണ്.