തിരുവനന്തപുരം: സംസ്ഥാനത്തെ 2022-23 അധ്യയന വർഷത്തെ എസ്എസ്എൽസി പരീക്ഷ മാർച്ച് ഒൻപതു മുതൽ 29 വരെയും ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷകൾ മാർച്ച് 10 മുതൽ 30 വരെയും നടത്തും.
പരീക്ഷകൾ എല്ലാം രാവിലെ 9.30ന് ആരംഭിക്കും. ഹയർസെക്കൻഡറി രണ്ടാം വർഷ പ്രാക്ടിക്കൽ പരീക്ഷ ഫെബ്രുവരി ഒന്നിനും വിഎച്ച്എസ്ഇ രണ്ടാം വർഷ പ്രാക്ടിക്കൽ പരീക്ഷ ജനുവരി 25 നും തുടങ്ങുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.
എസ്എസ്എൽസി മോഡൽ പരീക്ഷകൾ ഫെബ്രുവരി 27ന് ആരംഭിച്ച് മാർച്ച് മൂന്നിന് അവസാനിക്കും. എസ്എസ്എൽസി ഉത്തരക്കടലാസിന്റെ മൂല്യനിർണയം ഏപ്രിൽ മൂന്നിന് തുടങ്ങും. മേയ് 10നുള്ളിൽ ഫലപ്രഖ്യാപനം നടത്തും. ഹയർസെക്കൻഡറി, വിഎച്ച്എസ്ഇ ഫലം മേയ് 25 നുള്ളിൽ പ്രഖ്യാപിക്കും.