തലശേരി: തനിക്ക് ബലൂണിനോടും സൂചിയോടും കുത്താൻ വരുന്ന കൈയോടും ആദരവുണ്ടെന്നായിരുന്നു എം.കെ. രാഘവന്റെ പ്രതികരണം. ശശി തരൂരിന്റെ പരിപാടികളിൽ ഒരു തരത്തിലുള്ള വിഭാഗീയതയുമില്ല. പാർട്ടിയെ ശക്തമാക്കുകയാണു ലക്ഷ്യം.
തരൂരിന്റെ കോഴിക്കോട് പരിപാടി തടഞ്ഞവർക്കെതിരേ നടപടി ആവശ്യപ്പെട്ട് എഐസിസിക്കു പരാതി നൽകിയിട്ടുണ്ടെന്നും എം.കെ. രാഘവൻ എംപി പറഞ്ഞു.
പരിപാടി ബഹിഷ്കരിച്ചവരെക്കുറിച്ച് താങ്കൾക്ക് വ്യക്തമായ വിവരമുണ്ടല്ലോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, ഇതേക്കുറിച്ച് താൻ പറയുന്നില്ലെന്നും പാർട്ടി അന്വേഷിച്ച് നടപടി സ്വീകരിക്കുകയാണു വേണ്ടതെന്നുമായിരുന്നു രാഘവന്റെ മറുപടി.