പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തിയ മോഹൻലാൽ ചിത്രം "ദൃശ്യം 2' വേൾഡ് ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിൽ മേയ് 21ന് രാത്രി ഏഴിന് സംപ്രേഷണം ചെയ്യും. മോഹൻലാലിന്റെ 61-മത് ജന്മദിനം കൂടിയാണന്ന്.
മോഹൻലാൽ, മീന, അൻസിബ, എസ്തർ അനിൽ, മുരളി ഗോപി, ആശ ശരത്, സിദ്ദിഖ്, സായ്കുമാർ, അഞ്ജലി നായർ, അജിത് കൂത്താട്ടുകുളം തുടങ്ങി വൻ താരനിര അണിനിരന്ന ചിത്രം ഒടിടി റിലീസായാണ് പ്രേക്ഷകൾക്ക് മുന്നിലെത്തിയത്. ആദ്യ ഭാഗത്തെ പോലെ തന്നെ ചിത്രം വൻ ജനപ്രീതി നേടുകയും ചെയ്തിരുന്നു.