മലർവാടി ആർട്സ് ക്ലബ്ബ് സിനിമ സെറ്റിലെ വിഷു ആഘോഷത്തിനിടെ എടുത്ത അഭിമുഖത്തിന്റെ വീഡിയോ പങ്കുവച്ച് അജു വർഗീസ്. കാമറയ്ക്കു മുന്നിൽ നിഷ്കളങ്കതോടെ നിൽക്കുന്ന നിവിനെയും ഭഗത്തിനെയും അജുവിനെയും വീഡിയോയിൽ കാണാം.
ചിത്രത്തിലെ ഏതു കഥാപാത്രമാണ് നിങ്ങളുടെ എല്ലാം ഫേവറേറ്റ് എന്ന ചോദ്യത്തിന് കുട്ടു എന്നാണ് നിവിൻ അടക്കമുള്ള താരങ്ങൾ ഉത്തരം നൽകുന്നത്. അജുവർഗീസ് ആയിരുന്നു ചിത്രത്തിൽ കുട്ടു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. 2010 ൽ പുറത്തിറങ്ങിയ മലർവാടി ആർട്സ് ക്ലബ്ബ് സംവിധാനം ചെയ്തത് വിനീത് ശ്രീനിവാസൻ ആയിരുന്നു.