മന്ത്രിസഭയിൽ സഭയിൽ നിന്നു കെ.കെ. ശൈലജയെ ഒഴിവാക്കിയതിൽ പ്രതിഷേധവുമായി നടി രേവതി സന്പത്ത്. "തലമുറമാറ്റം" എന്നൊന്നും പറഞ്ഞ് നിസാരവത്ക്കരണം വേണ്ട.വൃത്തികെട്ട പുരുഷാധിപത്യമാണിതെന്ന് രേവതി സോഷ്യൽ മീഡിയയിൽ കുറിച്ചു.
പോസ്റ്റിന്റെ പൂർണരൂപം
"തലമുറമാറ്റം" എന്നൊന്നും പറഞ്ഞ് നിസാരവത്ക്കരണം വേണ്ട. വൃത്തികെട്ട പുരുഷാധിപത്യം എന്ന് പച്ചക്ക് പറയാം, അല്ലാതെ മറ്റ് നിസാരവത്കരണം ആവശ്യം ഇല്ല.
ശൈലജ ടീച്ചറിന്റെ ഭരണമികവിൽ അസ്വസ്തമായതും പേടിക്കുന്നതും പ്രതിപക്ഷം മാത്രം അല്ല, ഭരണപക്ഷം കൂടെ ആണ്..!!രണ്ടിലെയും ആൺബോധങ്ങൾ ഒന്ന് തന്നെ...!!
"പെണ്ണിനെന്താ കുഴപ്പം"എന്ന അടി വീണത് എവിടെയൊക്കെയാണെന്ന് ഇതിൽ നിന്നും വ്യക്തം.
This is extremely heartbreaking and this is WRONG.
Love to "THE SHAILAJA TEACHER".