നിരവധി ചിത്രങ്ങളിൽ വില്ലൻ വേഷങ്ങളിൽ തിളങ്ങിയ നടനാണ് കുണ്ടറ ജോണി. എല്ലാ സൂപ്പർതാരങ്ങൾക്കൊപ്പവും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. മോഹൻലാലിനൊപ്പം സംഘട്ടനരംഗം ചെയ്യുന്നതിനെക്കുറിച്ച് അദ്ദേഹം അടുത്തിടെ പറഞ്ഞ വാക്കുകൾ വൈറലായി മാറുകയാണ്.
കൂടുതല്‍ സിനിമകള്‍ അഭിനയിച്ചത് മമ്മൂട്ടിക്കൊപ്പമാണ്. എന്നാല്‍ മോഹന്‍ലാലിനോടൊപ്പമാണ് കൂടുതല്‍ സിനിമകളില്‍ ഫൈറ്റ് സീനുകളില്‍ അഭിനയിച്ചിട്ടുള്ളതെന്നും അദ്ദേഹത്തിന് നല്ല ടൈമിംഗ് ആണെന്നും ജോണി പറയുന്നു. ഫ്ളക്സിബിളാണ് അദ്ദേഹം, നമുക്ക് അടി കിട്ടുമെന്ന് അതിനാല്‍ പേടിക്കയേ വേണ്ടെന്നും ജോണി കൂട്ടിച്ചേർത്തു.
സുരേഷ് ഗോപിക്കും ജഗദീഷിനുമൊപ്പമൊക്കെ അഭിനയിച്ചപ്പോള്‍ ഫൈറ്റ് സീനുകളില്‍ ടൈമിംഗ് തെറ്റി അടി കൊണ്ടിട്ടുണ്ട്. അപ്പോള്‍ അവര്‍ വന്ന് ക്ഷമ പറയാറുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
"ആദ്യകാലങ്ങളില്‍ എന്ത് ക്രൂരതയും ചെയ്യുന്ന വില്ലനായിരുന്നു, വിവാഹശേഷമാണ് റേപ്പ് സീനുകള്‍ ചെയ്യേണ്ടെന്ന് തീരുമാനിച്ചത്, ആ തീരുമാനം പിന്നീട് മാറ്റിയിട്ടില്ല. സിനിമയിലെ വില്ലന്മാര് ജീവിതത്തില്‍ വില്ലന്മാരല്ലെന്ന് മനസിലാക്കണം...'- കുണ്ടറ ജോണി പറയുന്നു.