കൊച്ചി: വിഴിഞ്ഞം തുറമുഖനിര്‍മാണ മേഖലയിലേക്കുള്ള റോഡ് തടസപ്പെടുത്തുന്ന തരത്തിലുള്ള സമരപ്പന്തല്‍ എത്രയും വേഗം പൊളിച്ചുനീക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു.
തുറമുഖ നിര്‍മാണത്തിനെതിരായ സമരത്തെത്തുടര്‍ന്ന് പോലീസ് സംരക്ഷണം തേടി അദാനി ഗ്രൂപ്പും നിര്‍മാണത്തിന്റെ കരാര്‍ എടുത്ത ഹോവെ എന്‍ജിനിയറിംഗ് പ്രോജക്ട്സും നല്കിയ ഹര്‍ജികളില്‍ ജസ്റ്റീസ് അനു ശിവരാമന്റേതാണ് ഉത്തരവ്.
പദ്ധതിപ്രദേശത്തു ജീവനക്കാരെയും വാഹനങ്ങളെയും തടയരുതെന്നും മതിയായ പോലീസ് സംരക്ഷണം നല്‍കണമെന്നും സെപ്റ്റംബര്‍ ഒന്നിന് സിംഗിള്‍ബെഞ്ച് ഉത്തരവിട്ടിരുന്നു.
എന്നാല്‍, ഇതിനുശേഷവും സമരക്കാര്‍ പണികള്‍ തടസപ്പെടുത്തുകയാണെന്നും സര്‍ക്കാര്‍ കോടതി ഉത്തരവു പാലിച്ചില്ലെന്നും ചൂണ്ടിക്കാട്ടി ഹര്‍ജിക്കാര്‍ കോടതിയലക്ഷ്യ ഹര്‍ജികള്‍ നല്കി. ഈ ഹര്‍ജികളും ഇന്നലെ ഹൈക്കോടതി പരിഗണിച്ചു. ഹര്‍ജി 12 നു വീണ്ടും പരിഗണിക്കും.