+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ലോ​ക കേ​ര​ളസ​ഭ യൂ​റോ​പ്യ​ൻ മേ​ഖ​ലാ സ​മ്മേ​ള​നം നാ​ളെ ല​ണ്ട​നി​ൽ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ലോ​​​ക കേ​​​ര​​​ള സ​​​ഭ​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യു​​​ള്ള യൂ​​​റോ​​​പ്പ്​​​യു​​​കെ മേ​​​ഖ​​​ലാ​​​ സ​​​മ്മേ​​​ള​​​നം നാ​​​ളെ ല​​​ണ്ട​​​നി​​​ൽ ന​​​ട​​​ക്കും. ല​​​ണ്ട​​​ന
ലോ​ക കേ​ര​ളസ​ഭ  യൂ​റോ​പ്യ​ൻ മേ​ഖ​ലാ  സ​മ്മേ​ള​നം നാ​ളെ  ല​ണ്ട​നി​ൽ
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ലോ​​​ക കേ​​​ര​​​ള സ​​​ഭ​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യു​​​ള്ള യൂ​​​റോ​​​പ്പ്-​​​യു​​​കെ മേ​​​ഖ​​​ലാ​​​ സ​​​മ്മേ​​​ള​​​നം നാ​​​ളെ ല​​​ണ്ട​​​നി​​​ൽ ന​​​ട​​​ക്കും. ല​​​ണ്ട​​​നി​​​ലെ സെ​​​ന്‍റ് ജെ​​​യിം​​​സ് കോ​​​ർ​​​ട്ട് ഹോ​​​ട്ട​​​ലി​​​ൽ ചേ​​​രു​​​ന്ന സ​​​മ്മേ​​​ള​​​നം രാ​​​വി​​​ലെ ഒ​​​ന്പ​​​തി​​​ന് (ഇ​​​ന്ത്യ​​​ൻ സ​​​മ​​​യം ഉ​​​ച്ച​​​യ്ക്ക് 1.30 ന്) ​​​മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.

ക​​​ഴി​​​ഞ്ഞ ജൂ​​​ണി​​​ൽ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു ചേ​​​ർ​​​ന്ന മൂ​​​ന്നാം ലോ​​​ക കേ​​​ര​​​ള സ​​​ഭ​​​യി​​​ൽ ഉ​​​യ​​​ർ​​​ന്ന നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ന്ന​​​തോടൊ​​പ്പം ലോ​​​ക കേ​​​ര​​​ളസ​​​ഭ​​​യു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ വി​​​പു​​​ല​​​പ്പെ​​​ടു​​​ത്താ​​​നും ല​​​ക്ഷ്യ​​​മി​​​ട്ടാ​​​ണ് സ​​​മ്മേ​​​ള​​​നം ചേ​​​രു​​​ന്ന​​​ത്.

യൂ​​​റോ​​​പ്യ​​​ൻ മേ​​​ഖ​​​ല​​​യി​​​ലെ ലോ​​​ക കേ​​​ര​​​ളസ​​​ഭാ അം​​​ഗ​​​ങ്ങ​​​ളും, വി​​​വി​​​ധ തൊ​​​ഴി​​​ൽ മേ​​​ഖ​​​ല​​​യി​​​ൽ നി​​​ന്നു​​​ള്ള ക്ഷ​​​ണി​​​ക്ക​​​പ്പെ​​​ട്ട അ​​​തി​​​ഥി​​​ക​​​ളും സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കും. സാ​​​മൂ​​​ഹി​​​ക സാം​​​സ്‌​​​കാ​​​രി​​​ക രാ​​​ഷ്ട്രീ​​​യ മേ​​​ഖ​​​ല​​​ക​​​ളി​​​ൽ ക​​​ഴി​​​വ് തെ​​​ളി​​​യി​​​ച്ച മ​​​ല​​​യാ​​​ളി​​​ക​​​ളും വി​​​ദ്യാ​​​ർ​​​ഥി പ്ര​​​തി​​​നി​​​ധി​​​ക​​​ൾ, ആ​​​രോ​​​ഗ്യ പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ തു​​​ട​​​ങ്ങി​​​യ​​​വ​​​രും ക്ഷ​​​ണി​​​താ​​​ക്ക​​​ളാ​​​ണ്.

വൈ​​​കു​​​ന്നേ​​​രം നാ​​​ലി​​​ന് ന​​​ട​​​ക്കു​​​ന്ന പ്ര​​​വാ​​​സി പൊ​​​തു​​​സ​​​മ്മേ​​​ള​​​ന​​​ത്തെ മു​​​ഖ്യ​​​മ​​​ന്ത്രി​​​യും മ​​​റ്റു മ​​​ന്ത്രി​​​മാ​​​രും അ​​​ഭി​​​സം​​​ബോ​​​ധ​​​ന ചെ​​​യ്യും.