അഞ്ചല്‍ : ചടയമംഗലത്ത് വീട്ടില്‍ പ്രസവിച്ച അമ്മയും നവജാത ശിശുവും മരിച്ചു. ഏറം കള്ളിക്കാട് വീട്ടില്‍ അശ്വതി (38) യും കുഞ്ഞുമാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി ഒന്നോടെ അശ്വതി വീട്ടില്‍ പ്രസവിക്കുകയായിരുന്നു.
കറിക്ക് അരിയാന്‍ ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ച് ഭര്‍ത്താവ് അനിയാണ് പൊക്കിള്‍ക്കൊടി അറുത്തുമാറ്റി കുഞ്ഞിനെ വേര്‍പെടുത്തിയത്. കടുത്ത വയറുവേദന അനുഭവപ്പെട്ടിട്ടും അശ്വതിയെ ആശുപത്രിയില്‍ എത്തിക്കാതെ വീട്ടില്‍ തന്നെ പ്രസവം എടുക്കാന്‍ ഭര്‍ത്താവ് തീരുമാനിക്കുകയായിരുന്നുവെന്നാണ് സൂചന.
പ്രസവിച്ചതിനെത്തുടര്‍ന്ന് എഴുന്നേറ്റിരിക്കണം എന്നും വെള്ളം കുടിക്കണം എന്നും അശ്വതി ആവശ്യപ്പെട്ടതായും വെള്ളം കുടിച്ചു അല്പസമയം കഴിഞ്ഞതോടെ മരണപ്പെടുകയായിരുന്നുവെന്നും അനി പറയുന്നു.
ആശുപത്രിയില്‍ പോകാന്‍ അശ്വതി വിസമ്മതിച്ചതാണ് വീട്ടില്‍ പ്രസവിക്കാന്‍ കാരണമെന്നും ഭര്‍ത്താവ് പോലീസില്‍ നല്കിയ മൊഴിയില്‍ പറയുന്നു. പുലര്‍ച്ചയോടെ അടുത്തുള്ള ചായക്കടയില്‍ എത്തി, ഭാര്യ പ്രസവിച്ചുവെന്നും പ്രസവത്തോടെ കുഞ്ഞും ഭാര്യയും മരിച്ചുവെന്നും അനി അറിയിച്ചു. തുടര്‍ന്ന് നാട്ടുകാര്‍ എത്തി പരിശോധിച്ച ശേഷം ചടയമംഗലം പോലീസില്‍ അറിയിക്കുകയായിരുന്നു.