കൊച്ചി: ബോട്ടില്‍ കടത്താന്‍ ശ്രമിച്ച 400 കോടി രൂപ വില വരുന്ന 200 കിലോഗ്രാം ഹെറോയിനുമായി അഞ്ച് പാക് പൗരന്മാരുള്പ്പെടെ ആറുപേര്‍ നേവിയുടെ പിടിയില്‍. പിടിയിലായവരിലൊരാള്‍ ഇറാന് പൗരനാണെന്നാണ് വിവരം. ഇവരെ കൊച്ചിയിലെത്തിച്ച് നാര്‍കോട്ടിക്സ് കണ്ട്രോള് ബ്യൂറോ (എന്‍സിബി) കൊച്ചി യൂണിറ്റിന് കൈമാറി.
നാവികസേന കൊച്ചി പുറങ്കടലില്‍ പരിശോധന നടത്തവെ സംശയം തോന്നിയ ബോട്ട് പിന്തുടര്ന്ന് തടഞ്ഞു നിര്‍ത്തി പരിശോധിക്കുന്നതിനിടെയാണ് രഹസ്യ അറകളില്‍ പായ്ക്കറ്റുകളാക്കിയ നിലയില്‍ ഹെറോയിന്‍ കണ്ടെത്തിയത്. തുടര്‍ന്ന് പ്രതികളെ നേവി കസ്റ്റഡിയിലെടുത്തു.
ഇന്നലെ രാവിലെ 8.30 ഓടെ ബോട്ടുമായി നാവികസേന മട്ടാഞ്ചേരിയിലെത്തി. ബോട്ട് പുറങ്കടല്‍ വഴി ശ്രീലങ്കയിലെത്തിക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യം.