വടക്കഞ്ചേരി: വാഹനാപകടം സംബന്ധിച്ച് മോട്ടോർ വാഹന വകുപ്പും പോലീസും ഗൗരവമായി അന്വേഷിക്കുമെന്ന് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. ഇത്തരം അപകടങ്ങൾ ഒഴിവാക്കുന്നതിനു കർശന നടപടികൾ സ്വീകരിക്കും. അപകടങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള ജാഗ്രതാ നടപടികൾ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.