കൊച്ചി: കെഎസ്ആര്‍ടിസിയില്‍ മിന്നല്‍ പണിമുടക്ക് നടത്തിയ 108 ജീവനക്കാര്‍ക്കെതിരേ കര്‍ശന നടപടി എടുക്കുമെന്ന് കെഎസ്ആര്‍ടിസി ഹൈക്കോടതിയില്‍ അറിയിച്ചു.
തിരുവനന്തപുരത്ത് ഷെഡ്യൂളില്‍ മാറ്റം വരുത്തിയതിനെതിരെ ജൂണ്‍ 26നു നടത്തിയ മിന്നല്‍ പണിമുടക്കിനെത്തുടര്ന്നുള്ള നഷ്ടം തങ്ങളില്‍ നിന്ന് ഈടാക്കുന്നതിനെതിരേ സമരം ചെയ്ത ജീവനക്കാര്‍ നല്കിയ ഹര്‍ജിയിലാണ് ഇക്കാര്യം അറിയിച്ചത്. ഇതു കണക്കിലെടുത്ത സിംഗിള്‍ ബെഞ്ച് ഹര്‍ജി തീര്‍പ്പാക്കി.
തങ്ങളില്‍നിന്ന് നഷ്ടം ഈടാക്കാനുള്ള തീരുമാനം അന്വേഷണം നടത്താതെയാണെന്നും ഇതു നിയമപരമല്ലെന്നും ഹര്‍ജിക്കാര്‍ വാദിച്ചു. എന്നാല്‍ സമരം ചെയ്ത ജീവനക്കാര്‍ക്കെതിരേ കൂടുതല്‍ കര്‍ശനമായ നടപടിയാണു വേണ്ടതെന്നു നേരത്തേ പറഞ്ഞ ഹൈക്കോടതി ഇക്കാര്യത്തില്‍ കെഎസ്ആര്‍ടിസിയുടെ നിലപാടു തേടിയിരുന്നു.
തെറ്റുകാരാണെന്ന് കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുന്നതില്‍ വിരോധമില്ലെന്ന് യൂണിയനുകളും അറിയിച്ചിരുന്നു. ഇന്നലെ ഹര്‍ജി പരിഗണനയ്ക്കു വന്നപ്പോള്‍ കര്‍ശനനടപടി സ്വീകരിക്കാന്‍ തയാറാണെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു.
തുടര്‍ന്നാണ് ജസ്റ്റീസ് ദേവന് രാമചന്ദ്രന് ഹര്‍ജി തീര്‍പ്പാക്കിയത്. പുതിയ നടപടി വരുന്നതുവരെ നഷ്ടം ജീവനക്കാരില്‍ നിന്ന് ഈടാക്കാനുള്ള നീക്കം വിലക്കുകയും ചെയ്തു. മിന്നല്‍ പണിമുടക്കിനെത്തുടര്‍ന്ന് 9.5 ലക്ഷം രൂപയുടെ നഷ്ടമാണുണ്ടായത്.