തിരുവനന്തപുരം: എൻഡോസൾഫാൻ വിഷയത്തിൽ ദയാബായി നടത്തുന്ന സമരം ഒത്തുതീർപ്പാക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഇ.ടി. മുഹമ്മദ് ബഷീർ എംപി ആവശ്യപ്പെട്ടു. സെക്രട്ടേറിയറ്റ് നടയിൽ ദയാബായി നടത്തുന്ന അഞ്ചാം ദിവസത്തെ നിരാഹാര സത്യഗ്രഹത്തിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
എൻഡോ സൾഫാൻ വിഷം കാസർഗോഡ് ജില്ലയിൽ ഉണ്ടാക്കിയ ദുരിതങ്ങൾക്കു പൂർണ പരിഹാരം കാണാനാകില്ല. എന്നാൽ ദുരിതബാധിതർക്കാവശ്യമായ ചികിത്സ കൊടുക്കാൻ ഭരണാധികാരികൾക്ക് കഴിയും.
ദയാബായിയെ പോലെയുള്ളവരെ നിരാഹാരസമരത്തിലേക്ക് കൊണ്ടെത്തിച്ച നടപടി ശരിയായില്ലെന്ന് അദ്ദേഹം പറഞ്ഞു. ചികിത്സ കിട്ടാതെ കാസർഗോഡ് ജില്ലയിൽ ഇനി ഒരു ജീവനും നഷ്ടമാവാൻ ഇടവരരുതെന്ന് സമരം ഉദ്ഘാടനം ചെയ്ത മുൻ എംഎൽഎ ജോസഫ് എം. പുതുശേരി ആവശ്യപ്പെട്ടു.