കോട്ടയം: ആംഗ്ലിക്കൻ സഭ മൂന്നു ബിഷപ്പുമാരെ അഭിഷേകം ചെയ്തു. കോയന്പത്തൂർ ആൽബിൻ നഗറിലുള്ള ന്യൂലൈഫ് കത്തീഡ്രലിൽ നടന്ന ശുശ്രൂഷാ മധ്യേ തെലുങ്കാന ആർച്ച് ബിഷപായി ഡോ. രവി യേശുപാൽ, തുത്തുക്കുടി ബിഷപായി ഡോ. ആർ. പി. ജയകുമാർ, തിരുപ്പൂർ ബിഷപായി ഡോ.എൻ.സാമുവൽ എന്നിവരെ അഭിഷേകം ചെയ്തു.
ആംഗ്ലിക്കൻ മെത്രാപ്പോലീത്ത ഡോ. സ്റ്റീഫൻ വട്ടപ്പാറ മുഖ്യകാർമികത്വം വഹിച്ചു. ആർച്ച് ബിഷപ് ഡോ. റെയിൻ ഹാർഡ് ചന്ദ്രശേഖർ, ബിഷപുമാരായ ഡോ. ഡി. ജോസഫ്, ഡോ. ചാൾസ് രവികുമാർ എന്നിവർ സഹകാർമികരായിരുന്നു. കോയന്പത്തൂരിലെ വിവിധ ഇടവകകളിലേക്കായി പത്തു വൈദികരെയും അഭിഷേകം ചെയ്തു.