കൊയിലാണ്ടി: ഇതര സംസ്ഥാന തൊഴിലാളിയെ സുഹൃത്തുക്കള്‍ ചേര്‍ന്ന് കൊലപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ അറസ്റ്റ് ചെയ്തു.
കൊയിലാണ്ടി ഹാര്‍ബറിനു സമീപം മായന്‍ കടപ്പുറത്താണ് സംഭവം. ആസാം സ്വദേശിയായ ഡുലു രാജ് ബംഗോഷി (28) യാണ് കൊല്ലപ്പെട്ടത്.പ്രതികളെ മണിക്കൂറുകള്‍ക്കകംതന്നെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. അസാം സ്വദേശികളായ മനരഞ്ഞന്‍, ലക്ഷി എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെയാണു സംഭവം. മൂന്നു പേരും ചേര്‍ന്ന് മദ്യപിച്ചതിനെത്തുടര്‍ന്നുണ്ടായ തര്‍ക്കമാണു കൊലപാതകത്തില്‍ കലാശിച്ചതെന്നു പോലീസ് പറഞ്ഞു. കടപ്പുറത്ത് പാറക്കെട്ടിനു സമീപം മദ്യപിച്ച് ബഹളമുണ്ടായതിനെത്തുടര്‍ന്ന് നാട്ടുകാര്‍ എത്തിയപ്പോള്‍ ഒരാള്‍ കമിഴ്ന്ന് കിടക്കുന്നതു കാണുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ പോലീസില്‍ വിവരമറിയിച്ചു.
പോലീസെത്തി ഉടന്‍തന്നെ ഇയാളെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. പിന്നീട് പോലീസിന്റെ സിനിമാ സ്റ്റൈല്‍ നടപടിയായിരുന്നു. പോലീസെത്തിയപ്പോള്‍ പ്രതികളില്‍ ഒരാള്‍ കടലില്‍ ചാടി. നാട്ടുകാരും പോലീസും ചേര്‍ന്ന് ഇയാളെ പിടികൂടി .രണ്ടാമത്തെ ആള് രക്ഷപ്പെട്ട് കൊയിലാണ്ടി ഗുരുകുലം ബീച്ചിലെത്തിയെങ്കിലും പോലീസിന്റെ മിന്നല്‍ തെരച്ചിലില്‍ പിടിയിലായി.
ബെല്‍റ്റ് ഉപയോഗിച്ച് കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. കൊയിലാണ്ടി ഹാര്‍ബറിലെ തൊഴിലാളികാളാണു മൂവരും. ഫോറന്‍സിക് സംഘവും സംഭവസ്ഥലത്ത് പരിശോധന നടത്തി.