കോട്ടയം: കേരളാ കോൺഗ്രസ് പാർട്ടിയുടെ 59-ാം ജന്മദിനാഘോഷ സമ്മേളനം ഒന്പതിനു സംസ്ഥാനത്തൊട്ടാകെ സംഘടിപ്പിക്കും.
കോട്ടയത്ത് കേരളാ കോൺഗ്രസ് സംസ്ഥാന കമ്മിറ്റി ഓഫീസിൽ രാവിലെ 10.30 ന് കേരളാ കോൺഗ്രസ് ചെയർമാൻ പി.ജെ.ജോസഫ് പതാക ഉയർത്തും.തുടർന്നു നടക്കുന്ന ജന്മദിന സമ്മേളനം പാർട്ടി ചെയർമാൻ പി.ജെ.ജോസഫ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന നേതാക്കൾ പ്രസംഗിക്കും. ജന്മദിനത്തോടനുബന്ധിച്ച് സംസ്ഥാനത്തൊട്ടാകെ മണ്ഡലം, നിയോജകമണ്ഡലം, ജില്ലാ കേന്ദ്രങ്ങളിൽ പാർട്ടി പതാക ഉയർത്തുകയും സമ്മേളനങ്ങൾ സംഘടിപ്പിക്കുകയും ചെയ്യുമെന്നു സെക്രട്ടറി ജനറൽ അഡ്വ.ജോയി ഏബ്രഹാം അറിയിച്ചു.