കൊച്ചി: യുഎപിഎ കേസില്‍ പോപ്പുലര്‍ ഫ്രണ്ട് നേതാവ് എ. അബ്ദുള്‍ സത്താറിനെ അഞ്ചു ദിവസത്തേക്ക് എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു.
കൊച്ചിയിലെ പ്രത്യേക എന്‍ഐഎ കോടതിയാണ് ചോദ്യം ചെയ്യലിനായി വെള്ളിയാഴ്ച വരെ സത്താറിനെ കസ്റ്റഡിയില്‍ വിട്ടത്. അബ്ദുള്‍ സത്താറിനെ ഏഴുദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്നാണ് ആവശ്യപ്പെട്ടിരുന്നതെങ്കിലും അഞ്ചുദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ട് ഉത്തരവിടുകയായിരുന്നു.
കേരളത്തില്‍ എന്‍ഐഎ രജിസ്റ്റര്‍ ചെയ്ത കേസില്‍ മൂന്നാം പ്രതിയാണ് അബ്ദുള്‍ സത്താര്‍. റെയ്ഡിനെ തുടര്‍ന്ന് ഒളിവില്‍പോയ ഇയാളെ കഴിഞ്ഞ 28ന് കരുനാഗപ്പള്ളിയിലെ പോപ്പുലര്‍ ഫ്രണ്ട് ഓഫീസില്‍ നിന്നാണ് പോലിസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇയാളുടെ കസ്റ്റഡി ആവശ്യപ്പെട്ട് എന്‍ഐ എ അപേക്ഷ സമര്‍പ്പിച്ചത്. പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി ആയിരുന്നു അബ്ദുള്‍ സത്താര്‍.